നൊമ്പരകാറ്റ്
നൊമ്പരകാറ്റ് മീസാൻ കല്ലുകളെ തഴുകി വരുന്ന കാറ്റിനൊത്തിരി കദനങ്ങളുണ്ട് നൊമ്പരമേറെ നിറഞ്ഞതും ഗതകാല സ്മരണകൾ പകരുന്നതുമാണ് ആ ചെറുകാറ്റ് ... കബർസ്ഥാനിലെ കാഴ്ച്ചകൾക്കപുറം കാഴ്ച്ചയിൽ നിന്ന് മറഞ്ഞ ഒത്തിരി മുഖങ്ങൾ ഓർമയിൽ വരും ... ഗ്രാമത്തിലെ എല്ലാമായിരുന്ന പൂർവികർ പ്രായമായും അല്ലാതെയും വിടപറഞ്ഞ പ്രിയപ്പെട്ട നാട്ടുകാർ മാതാപിതാക്കൾ ബന്ധുമിത്രാദികൾ മോഹങ്ങളെല്ലാം വെടിഞ്ഞു വിടപറഞ്ഞവർ .... ജീവിച്ചു മതി തീരാത്തവർ ... മക്കളോടൊത്തു ഒരുപാടുകാലം സന്തോഷത്തോടെ കഴിയാൻ ആശവെച്ചവർ ആറടി മണ്ണിൽ അവരെ നമ്മൾ അടക്കി മൈലാഞ്ചി ചെടിയുടെ കീഴിൽ അവരുടെ മോഹങ്ങളും കബറടക്കി നാം അറിയുന്നില്ല അവരുടെ നിശബ്ത തേങ്ങലുകൾ പുറത്തേക്കു വരാനാകാത്ത ആത്മ നിശ്വാസങ്ങൾ നമ്മെയും മൈലാഞ്ചി ചെടികൾ മാടിവിളിക്കുന്നുണ്ട് മന്ദ മാരുതൻ കാതിൽ ഓർമപ്പെടുത്തുന്നുമുണ്ട് നാളെ നിനക്കും ആറടി മണ്ണാണ് ഉള്ളതെന്ന് സിദ്ധിഖ് എ പി (കുഴിങ്ങര)