പോസ്റ്റുകള്‍

മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ഇമേജ്
ഉപ്പച്ചിയുടെ രണ്ടാം കെട്ട് (ചെറുകഥ)          പ്രഭാതത്തിന്റെ കുളിർമ വിട്ടു അന്തരീക്ഷം ചൂടായി തുടങ്ങി.. ഞായറാഴ്ച ആയതിനാൽ ഞാനും അനിയത്തിയും വീട്ടിൽ തന്നെ ഉണ്ട്,  പ്രഭാത ഭക്ഷണം കഴിച്ചു അവധി ദിവസത്തിന്റെ ആലസ്യത്തിൽ ഇരിക്കുകയാണ്, അപ്പോഴാണ് പുറത്തു ബ്രോക്കർ ആലിക്കയുടെ സൈക്കിളിന്റെ ബെല്ലടി ശബ്ദം,  ആലിക്ക ഉപ്പച്ചിയെ പെണ്ണ് കാണിക്കാൻ വേണ്ടി പോകാൻ വന്നതാണ്, ഇന്ന് ഞങ്ങളുടെ ഉപ്പച്ചിയുടെ ആറാമത്തെ പെണ്ണുകാണൽ ചടങ്ങാണ്,  ഉപ്പച്ചി നേരത്തെ തന്നെ റെഡിയായി സിറ്റൗട്ടിൽ ഇരിക്കുന്നുണ്ട്, "അസ്സലാമു അലൈകും..." ആലിക്കയുടെ ശബ്ദത്തിൽ അല്പം ഗൗരവം “വ അലൈകും സലാം..…” ഉപ്പച്ചി പത്രം താഴെ വെച്ച് എഴുനേറ്റു "അല്ല ലത്തീഫേ എന്താ നിന്റെ ഉദ്ദേശം? എന്നെ നാണം കെടുത്തിയെ നീ അടങ്ങു ?“ ആലിക്ക അല്പം കലിപ്പിലാണ് “ആലിക്ക വാ ഇരിക്ക്” ഉപ്പച്ചി ക്ഷണിച്ചു "ലത്തീഫേ ഇന്നെങ്കിലും ഒരു തീരുമാനം ആകണം, അല്ലെങ്കിൽ എന്നെ വിട്ടേക്ക്, പെണ്ണ് കാണാൻ പോയിടത്തു നിന്നെല്ലാം  എനിക്ക് ചീത്ത വിളി ആണ്” “ആലിക്ക നിങ്ങൾ സമാധാനിക്കു... എല്ലാം ഒത്തു വരേണ്ട?” “ഇനി എന്ത് ഒത്തു വരാൻ ?” “ആലിക്ക കയറി ഇരിക്ക്.. ഞാൻ മക്കളെ വ...

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം

ഇമേജ്
ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം  (സമ്പൂർണ നോവൽ)  സിദ്ധിഖ് എ പി - കുഴിങ്ങര  സ്വകാര്യ നൊമ്പരം                       1989 ബാച്ച്  സ്കൂൾ   കാലഘട്ടം,  വേനൽച്ചൂടിനെ കവച്ചു വെക്കുന്ന വാർഷിക പരീക്ഷയുടെ ചൂടിലാണ് അധ്യാപകരും കുട്ടികളും, പഠിപ്പിസ്റ്റുകളായ കുട്ടികൾ  പഠനത്തിൽ മുഴുകി  പുസ്തക പുഴുക്കളായി മാറി കഴിഞ്ഞു,          ഒരു ചടങ്ങിന് വേണ്ടി സ്കൂളിൽ പോകുന്ന എന്നെ സംബന്ധിച്ചിടത്തോളം പരീക്ഷ ഒരു വിഷയമേ അല്ല, എന്റെ മനസ്സിനെ നൊമ്പരപെടുത്തുന്നത് വേറെ ചില കാര്യങ്ങളാണ്,        ഒന്നാമത്തെ വിഷമം വര്ഷങ്ങളോളം കൂടെ പഠിച്ച ധാരാളം കൂട്ടുകാരും കൂട്ടുകാരികളും ഈ  സ്കൂളിനോട്   വിട പറയുകയാണ്,         അവരെ പിന്നെ കാണുക അപൂർവ്വമായിരിക്കും, ഓർമയിൽ സൂക്ഷിക്കാൻ ഓട്ടോഗ്രാഫ് മാത്രം ആശ്രയം,      രണ്ടാമത്തെ വിഷമം ഞാൻ മാത്രം അറിയുന്ന ഒരു സ്വാകാര്യ നൊമ്പരമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു എട്ടാം ക്ലാസ്സുകാരി ആയിഷയാണ് ...