സ്വപ്ന സമ്മാനം
സ്വപ്ന സമ്മാനം സൂപ്പർ മാർക്കറ്റുകളിൽ നിന്ന് കിട്ടുന്ന റാഫിൽ കൂപ്പണുകൾ ഫിൽ ചെയ്തു ഇടാറുണ്ടങ്കിലും ഭാഗ്യത്തിന് ഒന്നും ഇത് വരെ അടിച്ചിട്ടില്ല, 😜 അങ്ങിനെ ഇരിക്കെ കഴിഞ്ഞ ദിവസം നെസ്‌റ്റോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ കിട്ടിയ കൂപ്പൺ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് ഫിൽ ചെയ്തു ഇട്ടതു, കൗണ്ടറിൽ ഉള്ള ആൾ പറഞ്ഞു ഡെയിലി നറുക്കെടുക്കുന്നതാണ്, 5 മിനുട് വെയിറ്റ് ചെയ്താൽ റിസൾട്ട് അറിയാം പ്രതീക്ഷ ഒന്നും ഇല്ലാത്തതിനാൽ ഞാൻ പോകാൻ ഭാവിച്ചു, അപ്പോൾ കൂടെ ഉണ്ടായിരുന്ന തൃശൂർ കൂട്ടായ്മയിലെ വാസുദേവേട്ടൻ പറഞ്ഞു 5 മിനുട് അല്ലെ നമ്മുക്ക് വെയിറ്റ് ചെയ്യാമെന്ന് അങ്ങിനെ അൽപ സമയത്തിന് ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ഒന്നാം സമ്മാനത്തിന് അർഹനായി എന്റെ പേര് വിളിച്ചു, വാവ്... 🥳 വണ്ടർഫുൾ ഞങ്ങൾ ഉടനെ കൂപ്പണുമായി ഓഫീസിൽ സമീപിച്ചപ്പോൾ 5 മിനുട് കൂടി വെയിറ്റ് ചെയ്താൽ സമ്മാനവുമായി പോകാമെന്നു അവർ പറഞ്ഞു. ഞങ്ങൾ അങ്ങിനെ സന്തോഷത്തോടെ ഇരിക്കുമ്പോൾ .......... മൊബൈലിൽ അലാം അടിച്ചു നാശം അലാം അടിക്കാൻ...