സ്വപ്ന സമ്മാനം
സ്വപ്ന സമ്മാനം
സൂപ്പർ മാർക്കറ്റുകളിൽ നിന്ന് കിട്ടുന്ന റാഫിൽ കൂപ്പണുകൾ ഫിൽ ചെയ്തു ഇടാറുണ്ടങ്കിലും ഭാഗ്യത്തിന് ഒന്നും ഇത് വരെ അടിച്ചിട്ടില്ല, 😜
അങ്ങിനെ ഇരിക്കെ കഴിഞ്ഞ ദിവസം നെസ്‌റ്റോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ കിട്ടിയ കൂപ്പൺ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് ഫിൽ ചെയ്തു ഇട്ടതു, കൗണ്ടറിൽ ഉള്ള ആൾ പറഞ്ഞു
ഡെയിലി നറുക്കെടുക്കുന്നതാണ്, 5 മിനുട് വെയിറ്റ് ചെയ്താൽ റിസൾട്ട് അറിയാം
പ്രതീക്ഷ ഒന്നും ഇല്ലാത്തതിനാൽ ഞാൻ പോകാൻ ഭാവിച്ചു, അപ്പോൾ കൂടെ ഉണ്ടായിരുന്ന തൃശൂർ കൂട്ടായ്മയിലെ വാസുദേവേട്ടൻ പറഞ്ഞു 5 മിനുട് അല്ലെ നമ്മുക്ക് വെയിറ്റ് ചെയ്യാമെന്ന്
അങ്ങിനെ അൽപ സമയത്തിന് ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ഒന്നാം സമ്മാനത്തിന് അർഹനായി എന്റെ പേര് വിളിച്ചു,
വാവ്... 🥳 വണ്ടർഫുൾ
ഞങ്ങൾ ഉടനെ കൂപ്പണുമായി ഓഫീസിൽ സമീപിച്ചപ്പോൾ 5 മിനുട് കൂടി വെയിറ്റ് ചെയ്താൽ സമ്മാനവുമായി പോകാമെന്നു അവർ പറഞ്ഞു.
ഞങ്ങൾ അങ്ങിനെ സന്തോഷത്തോടെ ഇരിക്കുമ്പോൾ
..........
മൊബൈലിൽ അലാം അടിച്ചു
നാശം അലാം അടിക്കാൻ കണ്ട സമയം 😲
5 മിനുട് കൂടി കിടന്നു നോക്കിയാലോ ?
ഞാൻ ഞാൻ ബെഡിൽ കിടന്നു ആലോചിച്ചു 🤔
ചിലപ്പോൾ സമ്മാനം കിട്ടിയാലോ 😜
-----------------------
സിദ്ധിഖ് എ പി
കുഴിങ്ങര
.jpeg)
ഇതൊക്കെ എന്ത്..
മറുപടിഇല്ലാതാക്കൂഞാൻ പണ്ട് പറക്കുന്ന വിമാനത്തിൽ നിന്ന് ചാടിയതാണ്
താഴെയെത്തും മുൻപ് ഉണർന്നതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു.