ഹ്രസ്വമാണ് ജീവിതം അതിനെ മധുരമാക്കൂ...❤

 ഹ്രസ്വമാണ് ജീവിതം അതിനെ മധുരമാക്കൂ...❤

       ഈ ലോകത്തു ഏറ്റവും നല്ല രീതിയിൽ ജീവിക്കാനും ഏറ്റവും മോശമായ രീതിയിൽ ജീവിക്കാനും നമ്മുടെ മുന്നിൽ വഴികൾ ഉണ്ട്, 
     ആദ്യത്തെ വഴി നമ്മുക്ക് ഏറ്റവും സന്തോഷകരമായ മാനസികാവസ്ഥ പ്രദാനം ചെയ്യുന്നു, രണ്ടാമത്തെ വഴി ജീവിതത്തെ ദുസ്സഹം ആകുന്നു, 
     മതവും വിശ്വാസവും ഒക്കെ മനുഷ്യന് ആത്മീയമായ ശാന്തിയും സമാധാനവും നൽകുവാനുള്ളതാണ്, എന്നാൽ ലോകം മഹാമാരിയുടെ ഭീതിയിലും കെടുതിയിലും ആയിരുന്നിട്ടു പോലും നമ്മുടെ സമൂഹത്തിൽ വെറുപ്പിന്റെ പ്രസരണം വളരെ വർധിച്ചിട്ടുണ്ട്, 
     ഇത്തരം വെറുപ്പ് വിളമ്പുന്നവർ മതത്തെ പറ്റി വേണ്ടവിധേനെ പഠിക്കാത്തവരോ അറിവില്ലാത്തവരോ അല്ല, മതത്തെ കുറിച്ച് വാതോരാതെ പ്രഘോഷിക്കുന്നവരും സമൂഹത്തെ നയിക്കുന്നവരും ആണ് എന്നതാണ് കൗതുകകരം ! വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ 
     ദൈവം നമ്മുക്ക് വസിക്കാൻ തന്നിരിക്കുന്നത് മനോഹരമായ ഭൂമിയാണ്, ഇവിടെ നല്ല രീതിയിൽ ഇടപെടാൻ മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്, അതനുസരിച്ചു ജീവിച്ചാൽ ആർക്കും ഒരു പ്രശ്നവും ഇല്ല,
    ചില കാര്യങ്ങളിൽ വിലക്കുകൾ ഉണ്ട്  അതെല്ലാം വ്യക്തിപരവും കുടുംബപരവും സാമൂഹികപരവുമായ സുസ്ഥിതിക്ക്‌ വേണ്ടിയാണു
    ഇതര വിശ്വാസികളോട് അനുകമ്പയോടെ ഇടപെടാനാണ് മതം പറഞ്ഞിട്ടുള്ളത്, അയൽവാസിയുടെ ക്ഷേമം അന്ന്വേഷിക്കാൻ, അവർ ക്ഷാമത്തിലാണെങ്കിൽ അവരെ പരിഗണിക്കാൻ അവന്റെ ജാതിയോ മതമോ നോക്കേണ്ടതില്ല
          സഹോദര മതങ്ങളെ സഹിഷ്ണുതയോടെ കാണുവാൻ നമ്മുക്ക് കഴിയില്ലെങ്കിൽ നമ്മെ നയിക്കുന്നത് ദൈവിക പ്രകാശമല്ല, പൈശാചികതയാണ്, അത് നമ്മെ നമ്മുടെ തന്നെ നാശത്തിലേക്കു നയിക്കുന്നു, 
    പരമത വിദോഷം കൊണ്ട് നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുന്നു, കുടുംബത്തിലും സമൂഹത്തിലും സാമൂഹ്യ മാധ്യമങ്ങളിലും എല്ലാം വെറുപ്പ് നിറക്കുന്നു,
     എന്നാൽ നല്ല രീതിയിൽ വിശ്വാസത്തെ അഭിമുഘീകരിക്കുന്ന ഒരാൾ എത്ര തന്നെ മതനിയമങ്ങൾ കണിശമായി പാലിക്കുന്ന വ്യക്തിയാണെങ്കിൽ പോലും അവന്ന് സമൂഹത്തിൽ നല്ല രീതിയിൽ ഇടപെടാൻ കഴിയും
      മറ്റുള്ളവരെ ദ്രോഹിക്കാതെയും മറ്റുള്ളവരെ വെറുക്കാതെയും സ്നേഹിച്ചും സഹായിച്ചും ജീവിതം ധന്യമാക്കാൻ നമ്മുക്ക് കഴിയും, കഴിയണം അതൊക്കെ തന്നെയാണ് നമ്മുടെ ധർമവും
     ഹൃസ്വമായിട്ടുള്ള ഒരു ജീവിതമാണ് ഈ ലോകത്ത് ഉള്ളത് എന്നിട്ടും നമ്മൾ അതിനെ വളരെ മോശമായ രീതിയിൽ ജീവിച്ചു തീർക്കുന്നു, മറ്റാരുടെയോ താല്പര്യങ്ങൾക്ക് വേണ്ടി നമ്മൾ നമ്മളെ തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്, അത്തരം ഒരു ജീവിതമല്ല ദൈവം ഇഷ്ടപ്പെടുന്നത്,

   ബന്ധങ്ങളെ സ്നേഹ സമ്പന്നമാക്കു... കർമങ്ങൾ ധർമമാക്കു... ഹ്രസ്വമാണ് ജീവിതം അതിനെ മധുരമാക്കൂ... 

സിദ്ധിഖ് എ പി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം

സ്വപ്ന സമ്മാനം