കുഞ്ഞിക്കിളിയുടെ പരിഭവങ്ങൾ (ചെറുകഥ)
പ്രഭാതത്തിന്റെ പ്രകാശ കിരണങ്ങൾ പ്രപഞ്ചം അണിഞ്ഞു തുടങ്ങുന്നു ആൺകിളി അന്നം തേടി നേരത്തെ തന്നെ കൂടുവിട്ടു പറന്നു പോയിരിക്കുന്നു. വേനൽകാലമാണ്… ചുട്ടു പൊള്ളുന്ന ചൂട്, അല്പം പറന്നു കഴിയുമ്പോഴേക്കും തളർന്നു അവശനാകും തളർന്നിരിക്കാൻ ചില്ലകളും ഇല്ല മരങ്ങളുമില്ല ദാഹിച്ചു ഇറങ്ങിയാൽ കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ല പാടങ്ങളോ അരുവികളോ പണ്ടത്തെ പോലെ ഇന്നില്ല ഉള്ള നദികളും പുഴകളും തരിശായിരിക്കുന്നു അത് കൊണ്ട് ചൂട് കനക്കും മുൻപ് കിട്ടുന്നത് ഭക്ഷിച്ചു തിരിച്ചു വരണം, ജീവൻ നിലനിറുത്തേണ്ടേ ? കുഞ്ഞിക്കിളി ചിന്തയിലാണ്ടു.. ഇനിയും കൂട്ടിൽ ഇരുന്നാൽ ഇന്നലത്തെ പോലെ ചൂട് സഹിക്കാൻ പറ്റാതെ കൂടണയേണ്ടി വരും, നല്ല വിശപ്പുണ്ട് കൂടാതെ ദിവസവും മുട്ടയിടുന്നുണ്ട് രണ്ടു മുട്ടകൾ കൂടി ആയാൽ പിന്നെ അടയിരിക്കണം കൂടുകൾ ഒന്നുകൂടി വലുതാക്കണം മക്കൾക്ക് ഭക്ഷണം കണ്ടത്തണം ഉത്തരവാദിത്യങ്ങൾ കൂടി വരികയാണ് കുഞ്ഞിക്കിളി തന്റെ തൂവൽ കൊണ്ട് മുട്ടകൾ പതിയെ പതിയെ ലാളിച്ചു ചേർത്ത് വെച്ചു പെട്ടന്നാണത് സംഭവിച്ചത് വലിയൊരു ശബ്ദവും വലിയൊരു കുലുക്കവും കുഞ്ഞികിളി ധൃതിപ്പെട്ടു പുറത്തേക്കു നോക്കി അവൾ ഞെട്ടിത്തരിച്ചു പോയി ...