കാലത്തിന്റെ കാവ്യനീതി


 #കാലത്തിന്റെ_കാവ്യനീതി

വിജനമായ...
നഗര വീഥികൾ
ആളനക്കമില്ലാത്ത...
അങ്ങാടികൾ
അടഞ്ഞു കിടക്കുന്ന...
ആരാധനാലയങ്ങൾ
എവിടെയും..
ശ്മശാന മൂകത
ലോകമാകെ...
പ്രേതനഗര തുല്യം
ആരവങ്ങളില്ല
ആഘോഷങ്ങളില്ല
പാശ്ചാത്യൻ എന്നില്ല
പൗരസ്ത്യനെന്ന ഭേദമില്ല
മഹാമാരി അരങ്ങുവാഴുന്നു
മനുഷ്യകുലമാകെ
ഉൾവലിഞ്ഞിരിക്കുന്നു
ഇന്നലെയി മണ്ണ്
ധിക്കാരികളുടെ ആക്രോശങ്ങളാൽ
അക്രമികളുടെ ആയുധങ്ങളാൽ
മർദിതരുടെ രോദനങ്ങളാൽ
അശരണരുടെ ആർത്തനാദങ്ങളാൽ
പ്രക്ഷുബ്ദം ശബ്ധമുകരിതം
ഇന്നീ മണ്ണിൽ
സമ്പത്തിന്റെ അഹങ്കാരമില്ല
അധികാരത്തിന്റെ അഹന്തയില്ല
ആയുധമേന്തിയവന്റെ പോർവിളികളില്ല
കരുതിയിരിക്കുക!
മർദ്ദിതരുടെ ആർത്തനാദങ്ങൾ
വനരോദനങ്ങളായി തീരുകയില്ല!
കാലത്തിന്റെ കാവ്യനീതി...
പുലരുക തന്നെ ചെയ്യും
സിദ്ധിഖ് എ പി (കുഴിങ്ങര)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം

സ്വപ്ന സമ്മാനം