പോസ്റ്റുകള്‍

ഓഗസ്റ്റ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പേടിക്കേണ്ട ആരോടും പറയില്ല

ഇമേജ്
പേടിക്കേണ്ട ആരോടും പറയില്ല        പ്രവാസത്തിന്റെ രസകരമായ ഓർമകളിൽ ഒരണ്ണം ഓർത്തു പോവുകയാണ്,    വർഷങ്ങൾക്ക് മുൻപ് ഒരു വെള്ളിയാഴ്ച ദിവസം വൈകീട്ട് മീൻ വേടിക്കാൻ ഇറങ്ങിയതായിരുന്നു, ശർക്കരയിൽ ഈച്ച പൊതിഞ്ഞ പോലെ മീൻകാരനെ ആളുകൾ പൊതിഞ്ഞിട്ടുണ്ട്  ഫ്രഷ് കിട്ടുന്നത് ആളുകളുടെ നല്ല തിരക്ക് ഉണ്ട്,    എന്തായാലും തിരക്കിനിടയിലേക്കു ഊളിയിട്ടു ഒരാഴ്ചത്തേക്കുള്ള വക വേടിച്ചു ഞാൻ റൂമിലേക്ക് തിരിച്ചു, തിരികെ വരുമ്പോൾ വഴിയിൽ വെച്ച് മലയാളിയെന്നു തോന്നിയ ഒരാളെ പരിചയപെട്ടു, പരസ്പരം പേരും നാളും ഒക്കെ ചോദിച്ചു വരവെ എന്നോട് ചോദിച്ചു ഫാമിലി ഇവിടെ ഉണ്ടോ എന്ന്, ഞാൻ ഉണ്ടെന്നു പറഞ്ഞു, അമ്പരിപ്പിച്ചു കൊണ്ട് അടുത്ത ചോദ്യം "ഒറിജിനൽ ഫാമിലി ആണോ? "  ചാരിത്ര്യം  ചോദ്യം ചെയ്തതിന്റെ അമ്പരപ്പിൽ ഞാൻ ഒന്ന് പകച്ചു പോയി...,   മറുപടി പറയാൻ പറ്റാതെ നിന്ന് പരുങ്ങുകയാണെന്നു കരുതി, ആശാൻ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു "പേടിക്കേണ്ട ഞാൻ ആരോടും പറയില്ല" പകച്ചു പോയി എന്റെ ചാരിത്ര്യം !!! സിദ്ധിഖ് എ പി  കുഴിങ്ങര

കൊടപ്പനക്കൽ തറവാട്ടിലെ സൗരഭ്യം

ഇമേജ്
കൊടപ്പനക്കൽ തറവാട്ടിലെ സൗരഭ്യം (സിധീഖ് എ പി )    കാലം മായികാത്ത ആ തൂവൽ സ്പർശം.. തങ്ങളുടെ വസതിയിൽ മതങ്ങൾക്കോ രാഷ്ട്രീയത്തിനോ കറുത്തവനോ വെളുത്തവനോ ദരിദ്രനോ ധനവാനോ എന്ന യാതൊരു വെത്യാസവും ഇല്ല , ആ മഹാന്റെ വിയോഗം എല്ലാവരുടെയും നഷ്ടം തന്നെയാണ് , പലരും തങ്ങളെ അറിയുന്നത് നിര്യണത്തിനു ശേഷമാണ്, തങ്ങളുടെ ജീവിത കാലത്ത് തന്നെ തങ്ങളുമായി അടുത്ത് ഇടപഴകാൻ ഈയുള്ളവന് ഭാഗ്യം ഉണ്ടായിട്ടുണ്ട് , എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളിൽ ഒന്നായി ഞാൻ എപ്പോഴും ഓർക്കുന്നു... 2000 ത്തിൽ ആദ്യമായി ഗൾഫിലേക്ക് വിസ ശെരിയായ സമയം, മനസ്സില് ഒരാഗ്രഹം പോകുന്നതിനു മുന്പ് തങ്ങളെ ഒന്ന് കാണണം, ആഗ്രഹം പള്ളിയിലെ ഉസ്താതിനെ അറിയിച്ചു, പോകാനുള്ള വഴിയും ചോദിച്ചറിഞ്ഞു, ഭാഗ്യവശാൽ ആ പള്ളിയിലെ തന്നെ ഒരു ഉസ്താത് അടുത്ത ദിവസം പാണക്കാട് പോകുന്നുണ്ട് , അങ്ങിനെ മറ്റു കാര്യങ്ങല്ലാം മാറ്റിവെച്ചു പോകാൻ തിരുമാനിച്ചു. സുബഹി നമസ്കത്തിനു ശേഷം പുറപെട്ടു , പാണക്കാട് എത്തിയപ്പോൾ ആളുകൾ വന്നു തുടങ്ങിയിരിക്കുന്നു, തിരക്ക് കൂടി വരുന്നുണ്ട് അത്രയും തിരക്കിനിടയിൽ തങ്ങളോട് യാത്ര പറയാൻ പറ്റിയാൽ ഭാഗ്യം അത്രയേ എനിക്ക് ആഗ്രഹിക്കനാവൂ ... എന്നാൽ എന്റെ ക...