കൊടപ്പനക്കൽ തറവാട്ടിലെ സൗരഭ്യം
കൊടപ്പനക്കൽ തറവാട്ടിലെ സൗരഭ്യം
(സിധീഖ് എ പി )
കാലം മായികാത്ത ആ തൂവൽ സ്പർശം..
തങ്ങളുടെ വസതിയിൽ മതങ്ങൾക്കോ രാഷ്ട്രീയത്തിനോ കറുത്തവനോ വെളുത്തവനോ ദരിദ്രനോ ധനവാനോ എന്ന യാതൊരു വെത്യാസവും ഇല്ല ,
ആ മഹാന്റെ വിയോഗം എല്ലാവരുടെയും നഷ്ടം തന്നെയാണ് , പലരും തങ്ങളെ അറിയുന്നത് നിര്യണത്തിനു ശേഷമാണ്, തങ്ങളുടെ ജീവിത കാലത്ത് തന്നെ തങ്ങളുമായി അടുത്ത് ഇടപഴകാൻ ഈയുള്ളവന് ഭാഗ്യം ഉണ്ടായിട്ടുണ്ട് ,
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളിൽ ഒന്നായി ഞാൻ എപ്പോഴും ഓർക്കുന്നു...
2000 ത്തിൽ ആദ്യമായി ഗൾഫിലേക്ക് വിസ ശെരിയായ സമയം, മനസ്സില് ഒരാഗ്രഹം പോകുന്നതിനു മുന്പ് തങ്ങളെ ഒന്ന് കാണണം,
ആഗ്രഹം പള്ളിയിലെ ഉസ്താതിനെ അറിയിച്ചു, പോകാനുള്ള വഴിയും ചോദിച്ചറിഞ്ഞു,
ഭാഗ്യവശാൽ ആ പള്ളിയിലെ തന്നെ ഒരു ഉസ്താത് അടുത്ത ദിവസം പാണക്കാട് പോകുന്നുണ്ട് , അങ്ങിനെ മറ്റു കാര്യങ്ങല്ലാം മാറ്റിവെച്ചു പോകാൻ തിരുമാനിച്ചു.
സുബഹി നമസ്കത്തിനു ശേഷം പുറപെട്ടു , പാണക്കാട് എത്തിയപ്പോൾ ആളുകൾ വന്നു തുടങ്ങിയിരിക്കുന്നു, തിരക്ക് കൂടി വരുന്നുണ്ട് അത്രയും തിരക്കിനിടയിൽ തങ്ങളോട് യാത്ര പറയാൻ പറ്റിയാൽ ഭാഗ്യം അത്രയേ എനിക്ക് ആഗ്രഹിക്കനാവൂ ...
എന്നാൽ എന്റെ കൂടെ ഉണ്ടായിരുന്ന ഉസ്താദ് തങ്ങളുമായി അടുത്ത് അറിയുന്ന ആളായിരുന്നു, അതിനാലായിരിക്കണം തങ്ങളുടെ കാര്യസ്തൻ അലവിക്ക വന്നു തങ്ങൾ അകതോട്ടു ചെല്ലാൻ പറഞ്ഞതായി അറിയിച്ചു , അത്രയും ആളുകൾ അവിടെ കാത്തിരിക്കുമ്പോൾ അകത്തേക്കുള്ള പ്രവേശനം സന്തോഷതോടപ്പം ആശ്ചര്യവും നിറച്ചു ,
കുറച്ചു സമയം കൊടപ്പനക്കൽ തറവാട്ടിലെ സ്വീകരണ മുറിയിൽ ശ്വാസമടക്കി ഇരുന്നു അല്പം കഴിഞ്ഞപ്പോൾ തങ്ങൾ നേരിട്ട് വന്നു പ്രഭാത ഭക്ഷണത്തിനായി ക്ഷണിച്ചു, ഒരു പാട് പ്രമുഖർക്ക് ആദിത്യമരുളിയ സൽകാര മുറിയിൽ ഞങ്ങൾ മൂന്നു പേരുമാത്രം
ഓർക്കാപുറത്ത് കൈവന്ന അനുഗ്രഹത്തിൽ തങ്ങളുടെ ചാരത്തു തങ്ങൾ വിളബിയ ഭക്ഷണവും കഴിച്ചു... അൽഹംദുലില്ലഹ് , ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മുഹ്ർത്ഥം ആയിരുന്നു അത്. പരിചിതരെയും അപരിചതരെയും ഒരുപോലെ സ്നേഹം ഊട്ടിയ പ്രവാചക കുടുബത്തിന്റെ സൽകാരം... അള്ളാഹു അവരുടെ പദവികൾ ഉയർത്തുമാറാകട്ടെ .... ആമീൻ ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ