പോസ്റ്റുകള്‍

നൊമ്പര പെരുന്നാൾ | ചെറുകഥ

ഇമേജ്
       ഇരു നിലയുള്ള അനാഥാലയത്തിന്റെ മുൻവശം, മുകളിലെ നിലയിലെ കുട്ടികളുടെ കിടപ്പു മുറി സമയം രാത്രി 9 മണി         പെരുന്നാൾ അടുത്തതോടു കൂടി അനാഥാലയത്തിലെ കുട്ടികൾ അവരവരുടെ വീട്ടിൽ പോകാനുള്ള ആവേശത്തിലാണ്, വസ്ത്രങ്ങളെല്ലാം അടക്കി വെക്കുന്നതിനുള്ള തിരക്കിലാണ് എല്ലാവരും, അതിന്റെതായ സന്തോഷവും ബഹളങ്ങളും ഉണ്ട്,       ഈ തിരക്കിൽ നിന്നെല്ലാം മാറി വരാന്തയിലെ ബെഞ്ചിൽ തനിച്ചു ഇരിക്കുകയാണ് നബീൽ മോൻ,  അവൻ അനാഥാലയത്തിൽ വന്നിട്ട് അധികമായില്ല, അത് കൊണ്ട് തന്നെ വീടും കുടുംബങ്ങളെയും വിട്ടു പോന്ന വിഷമം മാറിയിട്ടില്ല        നാലു ദിവസം  കഴിഞ്ഞാൽ പെരുന്നാളിന് വീട്ടിൽ പോകാം,  മനസ്സിൽ സന്തോഷവും അതോടപ്പം സങ്കടവും ഉണ്ട്, നബീൽ മോൻ ആലോചനയിൽ മുഴുകി…     എല്ലാ കുട്ടികളെയും വിളിക്കാൻ അവരുടെ ഉമ്മമാർ വരും എന്നാൽ എന്റെ ഉaമ്മച്ചി മാത്രം  വരില്ല.. തിരക്കാണെന്നു പറഞ്ഞു ഒഴിഞ്ഞു     ഉമ്മച്ചി കള്ളം പറയുകയാണ്... എന്നെ കണ്ടാൽ ഉമ്മച്ചിക...

ലബ്ബൈക്കല്ലഹുമ്മ ലബ്ബൈക്ക് ...

ഇമേജ്
ലബ്ബൈക്ക ലാ ഷരീക ലക്ക ലബ്ബൈക്ക് ഇന്നൽ ഹംദ.. വ നിഅമത്ത... ലക വൽ മുൽക്ക ലാ ഷെരീക ലക്... സഹർസ്രബ്ധങ്ങൽക്കു മുന്പ് ജബൽ ഖുബൈസ് പർവതതിന്നു മുകളിൽ നീന്നു മഹാനായ പ്രവാചകൻ ഇബ്രാഹിം നബി (അ) ലോകത്തോട്‌ വിളിച്ചു പറഞ്ഞ വിളിക്ക് ഉത്തരം നല്കി ….. ദേശിയതയുടെയോ പ്രാദേശികതയുടെയോ അതിർ വരമ്ബുകൾ ഇല്ലാതെ ഉച്ച നീചത്വങ്ങൾ ഇല്ലാതെ കറുത്തവനെന്നോ വെളുത്തവനെന്നോ വകബേധങ്ങൾ ഇല്ലാതെ സുൽത്താനും ഫകീറുമെന്ന അന്തരങ്ങൾ ഇല്ലാതെ ഒരേ വസ്ത്രം ധരിച്ചു ഒരേ മനസ്സുമായി ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ലോക മുസ്ലിങ്ങളുടെ കണ്ടനാളങ്ങളിൽ നിന്ന് ഉയരുന്ന ഒരേ മന്ത്ര ധ്വനി.. അത് കേൾക്കുമ്പോൾ കോരിതരിക്കാത്തവർ ഉണ്ടോ ? ലോകത്ത് ഒരിടത്തും കിട്ടാത്ത ഭക്തിയുടെ ഒരു പ്രത്യേക അനുഭൂതിയാണ് ഹജ്ജ് ഓരോ ഹജ്ജിക്കും നൽകുന്നത്, ലോക മുസ്ലികളുടെ അന്താരാഷ്ട്രീയവും ചൈതന്യവുമായ ഒരാത്മീയ സമ്മേളനമാണ്‌ ഹജ്ജ് "വിശ്വാസത്തിന്റെ വേദിയിൽ തങ്ങളുടെ പൊതുവായ ജീവിതത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും വിശ്വാസികളെ ബോധ്യപെടുത്താൻ ഹജ്ജിനെക്കാൾ നല്ലൊരു പദ്ധതി ഒരത്മിയ ധീക്ഷണ ശാലിക്കും രൂപപെടുത്താൻ സാധിക്കുകയില്ല" (തോമസ്‌ അർനൊൽദ് - ലെഗസി ഓഫ് ഇസ്ല...

ഹജ്ജ് ആത്മാവിന്റെ തേട്ടം

ഇമേജ്
ഹജ്ജ് ആത്മാവിന്റെ തേട്ടം Sidhiq AP (Cover photos: പഴയ കാല ഹജ്ജ് ദ്രിശ്യങ്ങൾ) അല്ലാഹുവിന്നു ആരാധന ചെയ്യാൻ ഭൂമിയിൽ ആദ്യമായി നിര്മിച്ച ഭവനമാകുന്നു കഅബ, ഭൂമി ശാസ്ത്രപരമായി ഭൂമിയുടെ മധ്യഭാഗത്താണ് കഅബ സ്ഥിതി ചെയ്യുന്നത് , ആ കഅബയിലേക്ക് തിരിഞ്ഞാണ് നാനാഭാഗത്തുള്ള മുസ്ലികൾ അഞ്ചു നേരം നമസ്കരിക്കുന്നത് ഇത്രയും കാലം ലക്ഷകണക്കിന് മറകൾക്ക് പിന്നിൽ നമ്സ്കരിച്ചിരുന്നവർ അവിടെ കഅബയെ നേരിൽ കണ്ടു കൊണ്ടാണ് നമസ്കരിക്കുന്നത് , ഹജ്ജിമാർ കഅബക്ക് മുന്നിൽ പ്രാർത്ഥിക്കുമ്പോൾ ദൈവ ഭവനത്തിനും ദാസനും ഇടയിൽ യാതൊരു മറകളോ പുരോഹിതരോ അവിടെയില്ല, എന്നാൽ ഇത്രയും പ്രധാനപെട്ട ഗേഹം ആയിരുന്നിട്ടു പോലും കഅബയെ ആരാധിക്കാൻ പാടില്ല, കഅബയിലെ പ്രധാന ഭാഗമായ കറുത്ത ശിലയെ പോലും ആരാധനാ മനോഭാവത്തിൽ കാണാരുതന്നു ഇസ്ലാം നിഷ്കര്ഷിക്കുന്നു, മഹാനായ പ്രവാചകൻ അബ്രഹാം അതായതു ഇബ്രാഹിം നബിയുടെ (മില്ലത്ത് ഇബ്രാഹീം) പാതയാണ് മുസ്ലികൾ അനുധാവനം ചെയ്യുന്നത് ഹജ്ജിലെ പ്രധാന കർമങ്ങൾ എല്ലാം നാലായിരം വര്ഷങ്ങള്ക്ക് മുന്പ് തന്റെ ജനതയെ ഏക ദൈവത്തിലേക്ക് വഴികാണിച്ച ആ മഹാനായ പ്രവാചകന്റെ ജീവിതവുമായി ബന്തപെട്ടതാണ...

ബലിപെരുന്നാളിന്റെ കഥ, അബ്രഹാമിന്റെയും

ഇമേജ്
  #ബലിപെരുന്നാളിന്റെ കഥ, അബ്രഹാമിന്റെയും ——————————————————— പ്രവാചകന്മാരുടെ ചരിത്രത്തിലെ വളരെ ത്യാഗം നിറഞ്ഞ ഒരു ചരിത്രമാണ് സെമിറ്റിക് മതങ്ങളുടെ കുലപതിയായ അബ്രഹാം (ഇബ്രാഹിം) നബിയുടേത്, നാലായിരം വര്ഷം മുൻപ് ഈ ലോകത്തു ജീവിച്ചു മരിച്ച ആ മഹാനുഭാവന്റെ ജീവിതം എന്നും സത്യവിശ്വാസികൾക്ക്‌ മാതൃകയാണ് ലോകത്തുള്ള സർവ മുസ്ലിംകളും ബലി പെരുന്നാൾ ആഘോഷിക്കുകയാണ്, എന്നാൽ എന്താണ് ഈ ബലിപെരുന്നാളിന്റെ പൊരുൾ, ഇബ്രാഹിം നബിയുടെ ത്യാഗത്തെ അനുസ്മരിക്കുന്ന ഒരു ഓര്മപ്പെരുന്നാളാണ്‌ ബലി പെരുന്നാൾ, വിശുദ്ധ ഖുറാനിൽ മുപ്പതിലേറെ തവണ ഇബ്രാഹിം നബിയെ പരാമർശിക്കുന്നുണ്ട് തന്റെ ജീവിതത്തിന്റെ സായം സന്ധ്യയിൽ ദീർഘ കാലത്തെ പ്രാര്ത്ഥന ഫലമായി ലഭിച്ച തന്റെ കരളായ ഇസ്മയിലിനെ അല്ലാഹുവിന്റെ കല്പനയ്ക്ക് മുന്നിൽ ബലിയർപ്പിക്കാൻ സന്നദ്ധനായ, ദൈവത്തിന്റെ സ്നേഹിതൻ എന്നു ഖുറാനും ബൈബിളും വിശേഷിപിച്ച ഹസ്രത്ത്‌ ഇബ്രാഹിമിന്റെ (അ) ചരിത്രം ഇന്നും ജനകോടികൾ സ്മരിക്കുകയാണ് പലതരം അന്ഗി പരീക്ഷണങ്ങൾക്കു വിധേയനായ ഇബ്രാഹിമിന് സന്താനങ്ങൾ ഉണ്ടായിരുന്നില്ല, സന്താനമില്ലായ്മ അബ്രഹാമിനെ വല...

ഭരണഘടന എന്ന കവചം

ഇമേജ്
  ഭരണഘടന എന്ന കവചം         1950 ജനുവരി 26 ന് നമ്മുടെ മഹാരാജ്യം റിപ്പബ്ളിക് ആയി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പ് നല്‍കുന്ന വ്യവസ്ഥിതിയുടെ പ്രഖ്യാപനമാണ് ഉണ്ടായത്.     നമ്മുടെ ഭരണഘടനയുടെ പ്രിയാമ്പളിൽ അര്‍ഥശങ്കക്ക് ഇടയില്ലാത്ത വിധം എഴുതിയിരിക്കുന്നത് ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യം ആണെന്നാണ്        മാനവികത നിറഞ്ഞുനിൽക്കുന്ന ആശയങ്ങളാൽ സമ്പന്നമാണ് നമ്മുടെ മഹത്തായ ഭരണഘടന, രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വാക്കുകളിൽ. “മാനവികതയുടെ മഹത്വം മനുഷ്യനാകുക എന്നതല്ല, മറിച്ച് മനുഷ്യത്വമുണ്ടായിരിക്കുക എന്നതാണ്,     അതായത് മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കുകയെന്നതാണ് മാനവികതയുടെ അടിസ്ഥാനം, തന്നെപ്പോലെ മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ചു കൊടുക്കാനും എല്ലാവരെയും പരിഗണിക്കാനും സാധിക്കുന്നേടത്താണ് മാനവികതയുടെ മഹത്വം, ഭരണഘടനയുടെയും     SECULAR എന്ന പദത്തിന്റെ സാരാംശം എന്താണെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വളരെ വ്യക്തമായി പറയുന്നുത്  ''മതത്തിന്റെ പേര...

ഫലസ്തീൻ

ഇമേജ്
അമേരിക്കൻ ചിന്തകനും പ്രൊഫസ്സറും ആയ നോം ചോംസ്കി തന്റെ കവിതയിൽ സൂചിപ്പതു നാളിതുവരെയായി ഫലസ്തീനിൽ നടന്നു കൊണ്ടിരിക്കുന്നതിന്റെ ചുരുക്കമാണ് കാലങ്ങളായി അവിടെ അധിവസിച്ചിരുന്ന ജനതയെ നിരന്തരം അവരുടെ ഭൂമി കയ്യേറിയും കൃഷി നശിപ്പിച്ചും പട്ടിണിക്കിട്ടും ഗതാഗതം ജലം തുടങ്ങി മനുഷ്യന് അനിവാര്യമായ എല്ലാം തടഞ്ഞും നിർദയം ബോംബെറിഞ്ഞു കൊന്നും കൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായ ഇസ്രായേൽ ക്രൂരത താണ്ഡവമാടി കൊണ്ടിരിക്കുകയാണ് നിരന്തരം അടി വേടിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹം സ്വാഭാവികമായി തിരിച്ചു പ്രതികരിച്ചാൽ ആ പ്രതികരണത്തെ ആണ് ആണ് ചിലർ കുറ്റപ്പെടുത്തുന്നത്, ഫലസ്തീൻ ജനത പൊരുതുന്നത് അവരുടെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് ഇന്ത്യൻ സ്വതന്ത്ര സമര പോരാട്ടങ്ങൾക്ക് ഇറങ്ങി തിരിക്കാൻ നമ്മുടെ സേനാനികൾക്കു ഉണ്ടായിരുന്ന കാരണങ്ങളെക്കാൾ പത്തിരട്ടി കാരണങ്ങൾ ആണ് അവരുടെ സ്വന്തം നാടിൻറെ സ്വതന്ത്ര സമര പോരാട്ടങ്ങൾക്ക് അവർക്കുള്ളത്, ഡാർവിഷ് എന്ന കവി ചോദിക്കുന്ന ചോദ്യമുണ്ട് അവസാനത്തെ ആകാശവും കഴിഞ്ഞു പറവകൾ എങ്ങോട്ടു പോകാനാണ് ? കാലങ്ങളായി തുല്യത ഇല്ലാത്ത ക്രൂരതക...

ശിശുദിന ചിന്തകൾ 🌹

ഇമേജ്
       "എനിക്ക് മുതിർന്നവർക്കായി ചെലവാക്കാൻ സമയമില്ലായിരിക്കാം, പക്ഷേ എനിക്ക് കുട്ടികൾക്കായി വേണ്ടത്ര സമയമുണ്ട്." ചാച്ചാജി ഒരിക്കൽ പറയുകയുണ്ടായി, കുഞ്ഞുങ്ങളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ഇഷ്ടം വിഖ്യാതമാണ്. അത് കൊണ്ടാണ് നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനം ആയി ആഘോഷിക്കുന്നത്.        ഇന്ത്യയുടെ ആത്മാവിനെ കണ്ടെടുക്കേണ്ടവരാണ് കുട്ടികളെന്ന് അദ്ദേഹം കണ്ടു. ആ നിലയിൽ അദ്ദേഹം അവരോട് സംസാരിച്ചു, കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം, രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്.     ശിശുദിനം കുട്ടികൾക്കൊപ്പം ആഘോഷിക്കാനുള്ള ഒരു ആചരണം മാത്രമല്ല. ലോകമെമ്പാടുമുള്ള ദുരുപയോഗം, ചൂഷണം, വിവേചനം എന്നിവയുടെ രൂപങ്ങളിൽ അക്രമം അനുഭവിക്കുന്ന കുട്ടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് കൂടിയാണ് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്. കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന...