ഹജ്ജ് ആത്മാവിന്റെ തേട്ടം


ഹജ്ജ് ആത്മാവിന്റെ തേട്ടം

Sidhiq AP
(Cover photos: പഴയ കാല ഹജ്ജ് ദ്രിശ്യങ്ങൾ)
അല്ലാഹുവിന്നു ആരാധന ചെയ്യാൻ ഭൂമിയിൽ ആദ്യമായി നിര്മിച്ച ഭവനമാകുന്നു കഅബ, ഭൂമി ശാസ്ത്രപരമായി ഭൂമിയുടെ മധ്യഭാഗത്താണ് കഅബ സ്ഥിതി ചെയ്യുന്നത് , ആ കഅബയിലേക്ക് തിരിഞ്ഞാണ് നാനാഭാഗത്തുള്ള മുസ്ലികൾ അഞ്ചു നേരം നമസ്കരിക്കുന്നത്
ഇത്രയും കാലം ലക്ഷകണക്കിന് മറകൾക്ക് പിന്നിൽ നമ്സ്കരിച്ചിരുന്നവർ അവിടെ കഅബയെ നേരിൽ കണ്ടു കൊണ്ടാണ് നമസ്കരിക്കുന്നത് , ഹജ്ജിമാർ കഅബക്ക് മുന്നിൽ പ്രാർത്ഥിക്കുമ്പോൾ ദൈവ ഭവനത്തിനും ദാസനും ഇടയിൽ യാതൊരു മറകളോ പുരോഹിതരോ അവിടെയില്ല, എന്നാൽ ഇത്രയും പ്രധാനപെട്ട ഗേഹം ആയിരുന്നിട്ടു പോലും കഅബയെ ആരാധിക്കാൻ പാടില്ല, കഅബയിലെ പ്രധാന ഭാഗമായ കറുത്ത ശിലയെ പോലും ആരാധനാ മനോഭാവത്തിൽ കാണാരുതന്നു ഇസ്ലാം നിഷ്കര്ഷിക്കുന്നു,
മഹാനായ പ്രവാചകൻ അബ്രഹാം അതായതു ഇബ്രാഹിം നബിയുടെ (മില്ലത്ത് ഇബ്രാഹീം) പാതയാണ് മുസ്ലികൾ അനുധാവനം ചെയ്യുന്നത് ഹജ്ജിലെ പ്രധാന കർമങ്ങൾ എല്ലാം നാലായിരം വര്ഷങ്ങള്ക്ക് മുന്പ് തന്റെ ജനതയെ ഏക ദൈവത്തിലേക്ക് വഴികാണിച്ച ആ മഹാനായ പ്രവാചകന്റെ ജീവിതവുമായി ബന്തപെട്ടതാണ്
അറേബ്യയിലെ ജബൽ ഖുബൈസ് പർവതതിന്നു മുകളിൽ നീന്നു ഇബ്രാഹിം നബി (അ) ലോകത്തോട്‌ വിളിച്ച വിളിക്ക് ഉത്തരം നല്കി ലോകത്തിന്റെ നാനഭാഗത്ത്‌ നിന്നും ഒരേ വസ്ത്രം ധരിച്ചു, ഒരേ മന്ത്ര മുരുവിട്ടു മഷിരിഖ് മുതൽ മഗിരിബ് വരെ നീണ്ടു പരന്നു കിടക്കുന്ന മുസ്ലികൾ യാത്ര തിരിക്കുകയായി ..
കഅബയെ തവാഫ് ചെയ്യുന്നതിലൂടെ ആദം നബി മുതൽ ഇന്നെവരെയുള്ള എല്ലാവരും ചെയ്തിരുന്ന ഒരേ കർമത്തിൽ ലോക മുസ്ലികൾ പങ്കാളിയാവുകയും ഒരേ ദൈവത്തിന്റെ കല്പനയ്ക്ക് വിധേയമാനന്നു തെളിയിക്കുകയുമാണ്‌ ചെയ്യുന്നത്,
സഫാ മർവ മലകൾ ക്കിടയിലെ നടത്തവും ഓട്ടവും മനദാരിൽ നിറക്കുന്നത്, സഹർസ്രബ്ധങ്ങൽക്കു മുന്പ് തന്റെ അരുമ സന്താനത്തിന് അല്പം ജീവ ജലത്തിനായി വ്യകുലയായി ഓടിയ കറുത്തവളായ ഒരു മഹതിയെയാണ്, അവിടെയും ഹാജിമാർ ദേശിയതയുടെയോ പ്രാദേശികതയുടെയോ അതിർ വരമ്ബുകൾ ഇല്ലാതെ ഉച്ച നീചത്വങ്ങൾ ഇല്ലാതെ കറുത്തവനെന്നോ വെളുത്തവനെന്നോ വകബേധങ്ങൾ ഇല്ലാതെ സുൽത്താനും ഫകീറുമെന്ന അന്തരങ്ങൾ ഇല്ലാതെ എല്ലാവരും നടക്കേണ്ട സ്ഥലത്ത് നടക്കുകയും ഓടേണ്ട സ്ഥലത്ത് ഓടുകയും വേണം
ജംറകളിലെ സാത്താന്റെ പ്രതീകതിലുള്ള കല്ലേറ് തന്റെ ഹൃത്തടതിലുള്ള പൈശാചിക ചിന്തകളെ അകറ്റുവാനും ദൈവ മാർഗത്തിൽ പ്രയാണം ചെയ്യുമ്പോൾ വിലങ്ങു തടിയവുന്ന കാര്യങ്ങളോടുള്ള എതിര്പ്പും കൂടിയാണ് അവിടെ എറിയുന്ന ഓരോ കല്ലും
മിനയിലേക്ക് നീങ്ങുംബോൾ അവിടെ കാണുന്നതും നാലായിരം വര്ഷം മുൻബ് തന്റെ ജീവിതത്തിന്റെ സായം സന്ധ്യയിൽ ദീർഘ കാലത്തെ പ്രാര്ത്ഥന ഫലമായി ലഭിച്ച തന്റെ കരളായ ഇസ്മയിലിനെ അല്ലാഹുവിന്റെ കല്പനയ്ക്ക് മുന്നിൽ ബാലിയര്പ്പിക്കാൻ സന്നദ്ധനായ ദൈവത്തിന്റെ സ്നേഹിതൻ എന്നു ഖുറാനും ബൈബിളും വിശേഷിപിച്ച ഹസ്രത്ത്‌ ഇബ്രാഹിമിന്റെ (അ) സ്മരണകൾ തന്നെ
പിന്നെ ഹാജിമാർ അറഫയിലേക്ക് നീങ്ങുന്നു അവിടെ അന്ത്യ പ്രവാചക തിരുമേനിയുടെ വിടവാങ്ങൽ പ്രസംഗവും ലോകത്തെ ഇസ്ലാമിന്റെ പൂർത്തികരണവുമാണ്, പ്രവാചകന്റെ സ്മരണ ഓരോ ചുവടു വെപ്പിലും ഹജ്ജിമാർ നേരിട്ടറിയുന്ന ആത്മാവും ദേഹവും സമന്ന്യയിച്ചുള്ള ഒരു തീർഥതാടനമാണ് ഹജ്ജ്
ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ എത്തിപെടാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് ... നാഥൻ അനുഗ്രഹിക്കട്ടെ ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ഹ്രസ്വമാണ് ജീവിതം അതിനെ മധുരമാക്കൂ...❤

നൊമ്പര പെരുന്നാൾ | ചെറുകഥ