പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹ്രസ്വമാണ് ജീവിതം അതിനെ മധുരമാക്കൂ...❤

ഇമേജ്
          ഈ ലോകത്തു ഏറ്റവും നല്ല രീതിയിൽ ജീവിക്കാനും ഏറ്റവും മോശമായ രീതിയിൽ ജീവിക്കാനും നമ്മുടെ മുന്നിൽ വഴികൾ ഉണ്ട്,       ആദ്യത്തെ വഴി നമ്മുക്ക് ഏറ്റവും സന്തോഷകരമായ മാനസികാവസ്ഥ പ്രദാനം ചെയ്യുന്നു, രണ്ടാമത്തെ വഴി ജീവിതത്തെ ദുസ്സഹം ആകുന്നു,       മതവും വിശ്വാസവും ഒക്കെ മനുഷ്യന് ആത്മീയമായ ശാന്തിയും സമാധാനവും നൽകുവാനുള്ളതാണ്,        ദൈവം നമ്മുക്ക് വസിക്കാൻ തന്നിരിക്കുന്നത് മനോഹരമായ ഭൂമിയാണ്, ഇവിടെ നല്ല രീതിയിൽ ഇടപെടാൻ മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്, അതനുസരിച്ചു ജീവിച്ചാൽ ആർക്കും ഒരു പ്രശ്നവും ഇല്ല,      മതത്തിൽ  ചില കാര്യങ്ങളിൽ വിലക്കുകൾ ഉണ്ട്  അതെല്ലാം വ്യക്തിപരവും കുടുംബപരവും സാമൂഹികപരവുമായ സുസ്ഥിതിക്ക്‌ വേണ്ടിയാണു     ഇതര വിശ്വാസികളോട് അനുകമ്പയോടെ ഇടപെടാനാണ് മതം പറഞ്ഞിട്ടുള്ളത്, അയൽവാസിയുടെ ക്ഷേമം അന്ന്വേഷിക്കാൻ, അവർ ക്ഷാമത്തിലാണെങ്കിൽ അവരെ പരിഗണിക്കാൻ അവന്റെ ജാതിയോ മതമോ നോക്കേണ്ടതില്ല       സഹോദര മതങ്ങളെ സഹിഷ്ണുതയോടെ കാണുവാൻ നമ്മുക്ക് കഴിയില്ലെങ്...

ഗൾഫിലെ പബ്ലിക്‌ ബൂത്ത്‌ !

ഇമേജ്
ഇത് ഗൾഫിലെ പബ്ലിക്‌ ബൂത്ത്‌ !  ഒരു കാലത്ത് പ്രവാസികൾ തങ്ങളുടെ ഹൃദയ ഭാരങ്ങൾ ഇറക്കിവെച്ചിരുന്ന ഇടം,  പ്രിയപെട്ടവരുമായി ഹൃദയ നൊമ്പരങ്ങൾ പങ്കുവെച്ചിരുന്ന ഇടം,  കൂടുതൽ തുക ചിലവിട്ടു കുറച്ചു സമയമെങ്കിലും വേണ്ടപെട്ടവരോടപ്പം വിവരവും വേദനയും വിരഹവും വേവലാതിയും എല്ലാം കൈമാറിയിരുന്ന ചാറ്റ് റൂം ഇന്നു ആർക്കും വേണ്ടാത്ത,  അസ്ഥിതം നഷ്ടപെടുന്ന  അവസ്ഥയിൽ  കഴിയുന്നു.     വർഷം  രണ്ടായിരം  വരെ മിക്കവാറും ബൂത്തുകൾക്ക് മുന്നില് വലിയ ക്യു കാണുമായിരുന്നു,  വാട്സ് അപ്പും നെറ്റ്കാളും സുലഭമായ ഇക്കാലത്ത് അന്നത്തെ പ്രവാസികളുടെ പ്രയാസങ്ങൾ അളക്കാൻ നമ്മുക്ക് കഴിഞ്ഞെന്നു വരില്ല ,  ആഴ്ചയിൽ ഒരിക്കലായിരിക്കും വിളിക്കുക അതിനായുള്ള കാത്തിരിപ്പു ഗൾഫിലും നാട്ടിലും ഒരു സുഖമാണ്..  പറഞ്ഞു തീരും മുൻപേ ബാലൻസ് തീര്ന്ന വിഷമതോടെയയിരിക്കും ഫോണ്‍ വെക്കുക,  മീറ്റരിലെ സെകന്റു അടിക്കുന്നതിലും വേഗതയിലയിരിക്കും ഹൃധയമിടിപ്പ്... എന്നാലും ഒന്ന് നാട്ടിലേക്കു വിളിച്ചു കഴിഞ്ഞാൽ ഉള്ളത് കൊണ്ട് തൃപ്തി പെടുന്ന പാവം പ്രവസിക്കതു വലിയ ആശ്വാസ മായിരുന്നു  ഇന്നത്തെ നെറ്റ് ...