ഗൾഫിലെ പബ്ലിക് ബൂത്ത് !
ഇത് ഗൾഫിലെ പബ്ലിക് ബൂത്ത് !
ഒരു കാലത്ത് പ്രവാസികൾ തങ്ങളുടെ ഹൃദയ ഭാരങ്ങൾ ഇറക്കിവെച്ചിരുന്ന ഇടം, പ്രിയപെട്ടവരുമായി ഹൃദയ നൊമ്പരങ്ങൾ പങ്കുവെച്ചിരുന്ന ഇടം,
കൂടുതൽ തുക ചിലവിട്ടു കുറച്ചു സമയമെങ്കിലും വേണ്ടപെട്ടവരോടപ്പം വിവരവും വേദനയും വിരഹവും വേവലാതിയും എല്ലാം കൈമാറിയിരുന്ന ചാറ്റ് റൂം
ഇന്നു ആർക്കും വേണ്ടാത്ത,
അസ്ഥിതം നഷ്ടപെടുന്ന അവസ്ഥയിൽ കഴിയുന്നു.
വർഷം രണ്ടായിരം വരെ മിക്കവാറും ബൂത്തുകൾക്ക് മുന്നില് വലിയ ക്യു കാണുമായിരുന്നു,
വാട്സ് അപ്പും നെറ്റ്കാളും സുലഭമായ ഇക്കാലത്ത് അന്നത്തെ പ്രവാസികളുടെ പ്രയാസങ്ങൾ അളക്കാൻ നമ്മുക്ക് കഴിഞ്ഞെന്നു വരില്ല ,
ആഴ്ചയിൽ ഒരിക്കലായിരിക്കും വിളിക്കുക അതിനായുള്ള കാത്തിരിപ്പു ഗൾഫിലും നാട്ടിലും ഒരു സുഖമാണ്..
പറഞ്ഞു തീരും മുൻപേ ബാലൻസ് തീര്ന്ന വിഷമതോടെയയിരിക്കും ഫോണ്‍ വെക്കുക,
മീറ്റരിലെ സെകന്റു അടിക്കുന്നതിലും വേഗതയിലയിരിക്കും ഹൃധയമിടിപ്പ്... എന്നാലും ഒന്ന് നാട്ടിലേക്കു വിളിച്ചു കഴിഞ്ഞാൽ ഉള്ളത് കൊണ്ട് തൃപ്തി പെടുന്ന പാവം പ്രവസിക്കതു വലിയ ആശ്വാസ മായിരുന്നു
ഇന്നത്തെ നെറ്റ് കോളിൽ നിന്ന് കിട്ടുന്ന സന്തോഷത്തെക്കാൾ, ഫോണ്‍ ബൂത്ത് കാണുന്നത് പോലും അന്ന് സന്തോഷമായിരുന്നു പലരും തങ്ങള് വിളിച്ച കാർഡുകൾ പോലും സൂക്ഷിച്ചു വെച്ചിരുന്നു പ്രവാസികളുടെ സന്ദേശ വാഹകനായിരുന്ന ഈ നഷ്ട പ്രതാപത്തിന് ഒരു ലൈക്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ