ലബ്ബൈക്കല്ലഹുമ്മ ലബ്ബൈക്ക് ...
ലബ്ബൈക്ക ലാ ഷരീക ലക്ക ലബ്ബൈക്ക്
ഇന്നൽ ഹംദ..
വ നിഅമത്ത...
ലക വൽ മുൽക്ക
ലാ ഷെരീക ലക്...
സഹർസ്രബ്ധങ്ങൽക്കു മുന്പ് ജബൽ ഖുബൈസ് പർവതതിന്നു മുകളിൽ നീന്നു മഹാനായ പ്രവാചകൻ ഇബ്രാഹിം നബി (അ) ലോകത്തോട് വിളിച്ചു പറഞ്ഞ വിളിക്ക് ഉത്തരം നല്കി ….. ദേശിയതയുടെയോ പ്രാദേശികതയുടെയോ അതിർ വരമ്ബുകൾ ഇല്ലാതെ ഉച്ച നീചത്വങ്ങൾ ഇല്ലാതെ കറുത്തവനെന്നോ വെളുത്തവനെന്നോ വകബേധങ്ങൾ ഇല്ലാതെ സുൽത്താനും ഫകീറുമെന്ന അന്തരങ്ങൾ ഇല്ലാതെ ഒരേ വസ്ത്രം ധരിച്ചു ഒരേ മനസ്സുമായി ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ലോക മുസ്ലിങ്ങളുടെ കണ്ടനാളങ്ങളിൽ നിന്ന് ഉയരുന്ന ഒരേ മന്ത്ര ധ്വനി..
അത് കേൾക്കുമ്പോൾ കോരിതരിക്കാത്തവർ ഉണ്ടോ ? ലോകത്ത് ഒരിടത്തും കിട്ടാത്ത ഭക്തിയുടെ ഒരു പ്രത്യേക അനുഭൂതിയാണ് ഹജ്ജ് ഓരോ ഹജ്ജിക്കും നൽകുന്നത്,
ലോക മുസ്ലികളുടെ അന്താരാഷ്ട്രീയവും ചൈതന്യവുമായ ഒരാത്മീയ സമ്മേളനമാണ് ഹജ്ജ് "വിശ്വാസത്തിന്റെ വേദിയിൽ തങ്ങളുടെ പൊതുവായ ജീവിതത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും വിശ്വാസികളെ ബോധ്യപെടുത്താൻ ഹജ്ജിനെക്കാൾ നല്ലൊരു പദ്ധതി ഒരത്മിയ ധീക്ഷണ ശാലിക്കും രൂപപെടുത്താൻ സാധിക്കുകയില്ല" (തോമസ് അർനൊൽദ് - ലെഗസി ഓഫ് ഇസ്ലാം)
ഇസ്ലാമിന്റെ അഞ്ചു പ്രധാന അനുഷ്ടാനങ്ങളിൽ അവസാനതതാണ് ഹജ്ജ്, അവസാനത്തെതായി എണ്ണിയത് കൊണ്ടന്നറിയില്ല അതികം ആളുകളും അത് മധ്യ വയസ്സ് പിന്നിട്ടതിനു ശേഷം നിർവഹിക്കാൻ മാറ്റി വെച്ചത്,
എന്നാൽ പ്രായപൂർത്തിയും ആരോഗ്യവും ഹജ്ജിനു വേണ്ട സമ്പത്തും ഉള്ള എല്ലാവർക്കും ഹജ്ജ് നിര്ബന്ധമാണ്, ഈ ബാധ്യത നിർവഹിക്കാതെ എന്ന് മരണപെട്ടാലും അവൻ കുറ്റകാരനായിരിക്കും,
നബി (സ) പറഞ്ഞു; "കഴിയും വേഗം ഹജ്ജ് ചെയ്യുക, അവിചാരിതമായി തനിക്കെന്തു സംഭവിക്കുമെന്ന് നിങ്ങളിൽ ആർക്കും അറിഞ്ഞുക്കൂട (അഹമദ്),
ഹജ്ജിലെ കർമങ്ങൾ അധികവും വളരെ ശാരീരിക പ്രയത്നം ആവശ്യമുള്ളതാണ്, പ്രായമായവർ അവിടെ കഷ്ടപെടുന്നത് പതിവാണ്, അതിനാൽ ഹജ്ജിനുള്ള സാഹചര്യം ലഭിച്ചാൽ പിന്നെ പിന്തിക്കാതിരിക്കുന്നതാണ് നല്ലത് ,
അള്ളാഹു സ്വീകാര്യമായ ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം നമ്മുക്ക് നല്കട്ടെ... ആമീൻ
ഉംറ , ഹജ്ജ് എന്നിവക്കു പോകുന്നവർക്കു അൽപം ചില നിർദേശങ്ങൾ
1. യാത്രക്ക് മുന്പ് വേടിക്കുന്ന സാധനങ്ങളുടെ കൂട്ടത്തിൽ തോളിൽ ഇടാവുന്ന ഒരു ചെറിയ ബാഗ് വേടിക്കുക
2. ബാഗിൽ വാട്ടർ ബോട്ടിൽ, പോകറ്റ് ടിഷു പാകറ്റ്സ് , ഖുർആൻ, തസ്ബീഹ് മാല, എന്നിവ കരുതുക (ബോട്ടിലിൽ എപ്പോഴും സംസം കരുതി വെച്ചാൽ നമ്മൾ ഒരു സ്ഥലത്ത് നിന്ന് എണീകാതെ വെള്ളത്തിന് ദാഹിച്ചാൽ കുടിക്കാനും , അവടെ ഇരുന്നു കൊണ്ട് തന്നെ ഖുർആൻ പാരായണം ചെയ്യാനും സാധിക്കും , ടിഷു കരുതിയാൽ അത്യാവശ്യത്തിനു തുപ്പുവനും, മൂക്ക് തുടക്കുവാനും കഴിയും , അല്ലാത്ത പക്ഷം അതിനെല്ലാം വേണ്ടി നമ്മൾ എഴുനേറ്റു പോവുകയനകിൽ കഅബയുടെ അടുത്ത സ്തലങ്ങളിൽ പിന്നെ സ്ഥലം കിട്ടില്ല , ഉപയോഗിച്ച ടിഷു വേറെ കവറിൽ തന്നെ ബാഗിനുള്ളിൽ വെച്ച് തിരിച്ചു പോകുമ്പോൾ വെസ്റ്റ് ബോക്സിൽ ഇടണം
3. ബാഗിൽ ഒരു അറാക് അല്ലങ്കിൽ ബ്രെഷ് വെക്കുകയനകിൽ ഒളുവ് എടുക്കുന്നതിനു മുന്പ് ബ്രെഷ് ചെയ്തു പുണ്യം നേടാം
4. താമസ സ്ഥലത്ത് നിന്ന് നമസ്കരത്തിനും ഉമ്റക്കും തനിച്ചു പോകാൻ കഴിയുമെങ്കിൽ തനിച്ചു പോവുക, ഒരാളെ കാത്തിരിക്കുന്നത് മൂലം സമയ നഷ്ടം ഉണ്ടാകും അത്രയും സമയം പള്ളിയിൽ ഇഹതികാഫ് ഇരിക്കാൻ പറ്റുമല്ലോ
5. റൂമിൽ സംസാരിച്ചിരുന്നു സമയം കളയാതെ അധിക സമയവും പള്ളിയിൽ തന്നെ കഴിച്ചു കൂട്ടാൻ ശ്രമിക്കുക
6. ഓരോ നമസ്കാരത്തിന് മുന്പും ശേഷവും അഞ്ചു പേജു വീതം ഖുർആൻ പാരായണം ചെയ്യുകായനകിൽ ആറു ദിവസം കൊണ്ട് ഖുർആൻ ഒരു പ്രാവശ്യം എങ്കിലും പൂർത്തിയാക്കാൻ സാധിക്കും (ഹറമിലെ ഓരോ സൽ പ്രവർത്തിക്കും ഒരു ലക്ഷം പ്രതിഫലം ഉള്ള കാര്യം എപ്പോഴും ഓർക്കുക)
7. ചെരുപ്പ് വെക്കുന്ന റാക്കിന്റെ നമ്പർ മൊബൈലിൽ ഡയൽ ചെയ്തു വെക്കുകയനങ്കിൽ വെച്ച സ്ഥലം അന്നെഷിച്ചു സമയം നഷ്ടപെടില്ല
8.പള്ളിയിൽ ഇരിക്കുമ്പോൾ മറ്റുള്ളവരുമായി സംസാരിച്ചു സമയം നഷ്ടപെടുതതിരിക്കാൻ പരിചിതരുടെ അടുത്ത് ഇരിക്കതിരിക്കുക
9. തവാഫിന്റെ സമയത്ത് ഹജറുൽ ഹസവത് തൊടാൻ തിരക്ക് കൂട്ടാതെ , താവഫിൽ അല്ലാത്ത സമയത്ത് മറ്റുള്ളവരെ ബുധിമുട്ടികാതെ ചെയ്യുക
10. ഹജ്ജിന്റെ സമയത്ത് അറഫയിലയിരിക്കുമ്പോൾ അറഫയുടെ ശ്രേഷ്ടത മനസ്സിലാക്കി കഴിയുന്നതും തന്നിച്ചു മാറിയിരുന്നു പ്രാർത്ഥിക്കുക
NB : ഈ വിവരങ്ങൾ താങ്കള്ക്ക് ഉപകാരപെട്ടങ്കിൽ ഇതു എഴുതിയ ആൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതന്നു അപേക്ഷിക്കുന്നു. (ഇത് ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക)
(സിദ്ധിക്ക് എ പി)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ