ഭരണഘടന എന്ന കവചം
ഭരണഘടന എന്ന കവചം
1950 ജനുവരി 26 ന് നമ്മുടെ മഹാരാജ്യം റിപ്പബ്ളിക് ആയി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പ് നല്‍കുന്ന വ്യവസ്ഥിതിയുടെ പ്രഖ്യാപനമാണ് ഉണ്ടായത്.
നമ്മുടെ ഭരണഘടനയുടെ പ്രിയാമ്പളിൽ അര്‍ഥശങ്കക്ക് ഇടയില്ലാത്ത വിധം എഴുതിയിരിക്കുന്നത് ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യം ആണെന്നാണ്
മാനവികത നിറഞ്ഞുനിൽക്കുന്ന ആശയങ്ങളാൽ സമ്പന്നമാണ് നമ്മുടെ മഹത്തായ ഭരണഘടന, രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വാക്കുകളിൽ. “മാനവികതയുടെ മഹത്വം മനുഷ്യനാകുക എന്നതല്ല, മറിച്ച് മനുഷ്യത്വമുണ്ടായിരിക്കുക എന്നതാണ്,
അതായത് മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കുകയെന്നതാണ് മാനവികതയുടെ അടിസ്ഥാനം, തന്നെപ്പോലെ മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ചു കൊടുക്കാനും എല്ലാവരെയും പരിഗണിക്കാനും സാധിക്കുന്നേടത്താണ് മാനവികതയുടെ മഹത്വം, ഭരണഘടനയുടെയും
SECULAR എന്ന പദത്തിന്റെ സാരാംശം എന്താണെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വളരെ വ്യക്തമായി പറയുന്നുത് ''മതത്തിന്റെ പേരില്‍ മാത്രം ഒരു പൗരനോടും ഭരണകൂടം വിവേചനം കാണിക്കരുത്,
ഭരണകൂടത്തിന് സ്വന്തമായി ഒരു മതം ഇല്ല, എല്ലാ വ്യക്തികള്‍ക്കും മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും മതത്തില്‍ വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടായിരിക്കും.
ഇന്ത്യന്‍ പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍, ജോലി, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു മുൻകാല സർക്കാരുകളുടെ പ്രധാന അജണ്ട, ഇന്ന് അടിസ്ഥാന പ്രശ്‌നത്തില്‍ നിന്ന് വ്യതിചലിച്ച് വൈകാരിക പ്രശ്‌നത്തിലേക്ക് സാമൂഹ്യ വ്യവഹാരം മാറി എന്നത് ഇന്ത്യയുടെ അപചയത്തെ ആണ് സൂചിപ്പിക്കുന്നത്
ഭാരതീയന്റെ നൈതികമായ ചിന്തയെയും നൈര്മല്യമായ മനസ്സിനെയും മാറ്റി അവിടെ വെറുപ്പിന്റെയും വിദോഷത്തിന്റെയും ചിന്തകൾ വന്നതോടുകൂടി വ്യത്യസ്ത മതങ്ങൾക്കിടയിൽ അകൽച്ച രൂപപ്പെട്ടു,
നിരപരാധികളായ കുട്ടികളുടെ മനസ്സിൽ പോലും വിവേചനത്തിന്റെ വിഷം വിതച്ച്, പുതിയ തലമുറക്ക് മാതൃകയാകേണ്ട അധ്യാപകർ സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു.
ഈ അവസരത്തിൽ മതേതര ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നില്‍ക്കുകയും സാമൂഹ്യ ബന്ധങ്ങളും മതപരമായ സൗഹാർദ്ദവും ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്.
ജനാധിപത്യ മാർഗ്ഗഭ്രംശവും നീതി നിഷേധവും അസമത്വവും സാമൂഹിക ദ്രുവീകരണ പ്രവർത്തനങ്ങളും മാറ്റിയാൽ മാത്രമേ ഇന്ത്യയെ പോലുള്ള ഏറ്റവും വലിയ ബഹുസ്വര സമൂഹത്തിന് സമാധാനത്തോടെ കൂടി സഹവർത്തിത കൂടി മുന്നേറാൻ കഴിയുകയുള്ളൂ, അത്തരം നല്ലൊരു സാമൂഹിക പരിഷ്കരണം നമ്മുടെ നാടിന്റെ അനിവാര്യത അതിനായി നമുക്ക് കൈകോർക്കാം,

ഭരണഘടനയും ഭരണഘടന മൂല്യങ്ങളും എന്നെന്നും സംരക്ഷിക്കപ്പെടട്ടെ ...
ജയ്ഹിന്ദ്
സിദ്ധിഖ് എ പി
കുഴിങ്ങര
ജയ്ഹിന്ദ്സിദ്ധിഖ് എ പി
കുഴിങ്ങര
.jpg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ