ബലിപെരുന്നാളിന്റെ കഥ, അബ്രഹാമിന്റെയും


 #ബലിപെരുന്നാളിന്റെ കഥ, അബ്രഹാമിന്റെയും

———————————————————
പ്രവാചകന്മാരുടെ ചരിത്രത്തിലെ വളരെ ത്യാഗം നിറഞ്ഞ ഒരു ചരിത്രമാണ് സെമിറ്റിക് മതങ്ങളുടെ കുലപതിയായ അബ്രഹാം (ഇബ്രാഹിം) നബിയുടേത്,
നാലായിരം വര്ഷം മുൻപ് ഈ ലോകത്തു ജീവിച്ചു മരിച്ച ആ മഹാനുഭാവന്റെ ജീവിതം എന്നും സത്യവിശ്വാസികൾക്ക്‌ മാതൃകയാണ്
ലോകത്തുള്ള സർവ മുസ്ലിംകളും ബലി പെരുന്നാൾ ആഘോഷിക്കുകയാണ്, എന്നാൽ എന്താണ് ഈ ബലിപെരുന്നാളിന്റെ പൊരുൾ, ഇബ്രാഹിം നബിയുടെ ത്യാഗത്തെ അനുസ്മരിക്കുന്ന ഒരു ഓര്മപ്പെരുന്നാളാണ്‌ ബലി പെരുന്നാൾ, വിശുദ്ധ ഖുറാനിൽ മുപ്പതിലേറെ തവണ ഇബ്രാഹിം നബിയെ പരാമർശിക്കുന്നുണ്ട്
തന്റെ ജീവിതത്തിന്റെ സായം സന്ധ്യയിൽ ദീർഘ കാലത്തെ പ്രാര്ത്ഥന ഫലമായി ലഭിച്ച തന്റെ കരളായ ഇസ്മയിലിനെ അല്ലാഹുവിന്റെ കല്പനയ്ക്ക് മുന്നിൽ ബലിയർപ്പിക്കാൻ സന്നദ്ധനായ, ദൈവത്തിന്റെ സ്നേഹിതൻ എന്നു ഖുറാനും ബൈബിളും വിശേഷിപിച്ച ഹസ്രത്ത്‌ ഇബ്രാഹിമിന്റെ (അ) ചരിത്രം ഇന്നും ജനകോടികൾ സ്മരിക്കുകയാണ്
പലതരം അന്ഗി പരീക്ഷണങ്ങൾക്കു വിധേയനായ ഇബ്രാഹിമിന് സന്താനങ്ങൾ ഉണ്ടായിരുന്നില്ല, സന്താനമില്ലായ്മ അബ്രഹാമിനെ വല്ലാതെ ദുഖിപ്പിച്ചിരുന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷയോടെ പ്രാര്ത്ഥിച്ചു പോന്നു. 'നാഥാ എനിക്ക് സുകൃതവാനായ ഒരു സന്താനത്തെ നല്കേണമേ! (ഖുര്ആന് 37:100)
ബൈബിള് പറയുന്നതനുസരിച്ച് അദ്ദേഹത്തിന്ന് 87 വയസ്സായപ്പോഴാണ്‌ ഇശ്‌മയേല് പിറന്നത്. (ഉല്പ്പത്തി 16:16)
തന്റെ പ്രിയതമനു ഒരു കുഞ്ഞുണ്ടായി കാണണമെന്ന ആഗ്രഹത്താൽ സാറ ഭൃത്യ ആയിരുന്ന ഹാജറയെ (ഹാഗാറിനെ) വിവാഹം ചെയ്യാൻ ആവശ്യപെടുകയുണ്ടായി, അതിലൂടെ ആണ് ഇസ്മായിൽ പിറക്കുന്നത്,
എന്നാൽ ഹാഗാറിനെയും മുലകുടി പ്രായത്തിലുള്ള ഇശ്‌മയേലിനെയും മക്കയില് കൊണ്ട് ചെന്ന് താമസിപ്പിക്കുവാന് ദൈവം അബ്രഹാമിനോട് കല്പ്പിച്ചു; അദ്ദേഹമത് അനുസരിക്കുകയും ചെയ്തു.
ബൈബിളിൽ വിവരണം അനുസരിച്ചു "അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും ഹാഗാറിനെ ഏല്പ്പിച്ചു; കുട്ടിയെ തോളില് വച്ച് അവളെ പറഞ്ഞയച്ചു. അവര് അവിടം വിട്ട് ബേര്ശേബാ മരുഭൂമിയില് അലഞ്ഞു നടന്നു,
തുരുത്തിയിലെ വെള്ളം തീര്ന്നപ്പോള് അവള് കുട്ടിയെ ഒരു കുറ്റിക്കാട്ടില് ഉപേക്ഷിച്ചു. അവള് അവിടെ നിന്നും കുറച്ചകലെ,
അതായത് ഏകദേശം ഒരു വില്പ്പാട് ദൂരെ പുറം തിരിഞ്ഞിരുന്ന് 'എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ടാ' എന്ന് പറഞ്ഞു. അവള് ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള് കുട്ടി ഉറക്കെ കരഞ്ഞു. ദൈവം കുട്ടിയുടെ നിലവിളി കേട്ടു.
ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു: 'ഹാഗാറേ നീ എന്തിന്നു വിഷമിക്കുന്നുന്നു? ഭയപ്പെടേണ്ടാ. കുട്ടി ഇരിക്കുന്ന ഇടത്തില് നിന്ന് ദൈവം അവന്റെ നിലവിളി കേട്ടിരിക്കുന്നു.
ഇസ്മായിൽ കിടന്ന സ്ഥലത്തു ജലത്തിന്റെ ഒരു ഉറവ പുറപ്പെട്ടു, ഇന്നും അത് നിലക്കാതെ ഒരു അത്ഭുത ജലധാരയായി നിലനിൽക്കുന്നു
അങ്ങിനെ കഴിയുന്ന ഒരു നാൾ ഇബ്രാഹിം നബിയോട് തന്റെ മകനെ ബലി അറുക്കാൻ ദൈവ കല്പന ഉണ്ടായി, ദൈവ കല്പനക്കു മുന്നിൽ തന്റെ ആറ്റു നോറ്റുണ്ടായ പുത്ര സ്നേഹം അദ്ദേഹം മാറ്റിവെച്ചു
അങ്ങിനെ മകനോടുത്തു ബലികർമത്തിനായി പുറപ്പെട്ടു, ദൈവ കല്പന നിറവേറ്റാൻ മകൻ ഇസ്മായിൽ പിതാവിനോട് പറഞ്ഞു
എന്നാൽ ബലി അറുക്കാൻ നേരം ആടുമായി വന്ന ദൈവത്തിന്റെ മാലാഖ മകന് പകരം ആടിനെ ബലി അറുക്കാൻ പറഞ്ഞു,
മകനെ കുരിതിയിൽ നിന്നും രക്ഷിച്ചതിന്റെ സന്തോഷമാണ് ബലിപെരുന്നാളിന്റെ പൊരുൾ
———————————————————
*(കവർ ഫോട്ടോ ചിത്രീകരണം മാത്രം)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ഹ്രസ്വമാണ് ജീവിതം അതിനെ മധുരമാക്കൂ...❤

നൊമ്പര പെരുന്നാൾ | ചെറുകഥ