ഫലസ്തീൻ

അമേരിക്കൻ ചിന്തകനും പ്രൊഫസ്സറും ആയ നോം ചോംസ്കി തന്റെ കവിതയിൽ സൂചിപ്പതു നാളിതുവരെയായി ഫലസ്തീനിൽ നടന്നു കൊണ്ടിരിക്കുന്നതിന്റെ ചുരുക്കമാണ്
കാലങ്ങളായി അവിടെ അധിവസിച്ചിരുന്ന ജനതയെ നിരന്തരം അവരുടെ ഭൂമി കയ്യേറിയും കൃഷി നശിപ്പിച്ചും പട്ടിണിക്കിട്ടും ഗതാഗതം ജലം തുടങ്ങി മനുഷ്യന് അനിവാര്യമായ എല്ലാം തടഞ്ഞും നിർദയം ബോംബെറിഞ്ഞു കൊന്നും കൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായ ഇസ്രായേൽ ക്രൂരത താണ്ഡവമാടി കൊണ്ടിരിക്കുകയാണ്
നിരന്തരം അടി വേടിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹം സ്വാഭാവികമായി തിരിച്ചു പ്രതികരിച്ചാൽ ആ പ്രതികരണത്തെ ആണ് ആണ് ചിലർ കുറ്റപ്പെടുത്തുന്നത്, ഫലസ്തീൻ ജനത പൊരുതുന്നത് അവരുടെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്
ഇന്ത്യൻ സ്വതന്ത്ര സമര പോരാട്ടങ്ങൾക്ക് ഇറങ്ങി തിരിക്കാൻ നമ്മുടെ സേനാനികൾക്കു ഉണ്ടായിരുന്ന കാരണങ്ങളെക്കാൾ പത്തിരട്ടി കാരണങ്ങൾ ആണ് അവരുടെ സ്വന്തം നാടിൻറെ സ്വതന്ത്ര സമര പോരാട്ടങ്ങൾക്ക് അവർക്കുള്ളത്, ഡാർവിഷ് എന്ന കവി ചോദിക്കുന്ന ചോദ്യമുണ്ട് അവസാനത്തെ ആകാശവും കഴിഞ്ഞു പറവകൾ എങ്ങോട്ടു പോകാനാണ് ?
കാലങ്ങളായി തുല്യത ഇല്ലാത്ത ക്രൂരതകൾ ഇസ്രായേൽ ചെയ്തു വന്നിരുന്നു , ദൈവത്താൽ തെരെഞ്ഞെടുക്കപ്പെട്ട വിശുദ്ധ ആളുകളാണ് തങ്ങളെന്ന് അവർ വിശ്വസിക്കുന്നു, അല്ലാത്തവർ എല്ലാം അവരുടെ താഴെ മാത്രം, വളരെയധികം വിദോഷം പ്രചരിപ്പിക്കുന്ന തൽമൂദ് ആണ് അവരുടെ അടിസ്ഥാനം
പൊതുജനം പൊതുവെ ഷോർട് ടൈം മെമ്മറി ഉള്ളവരാണ്, ചരിത്രത്തെ കുറച്ചു വലിയ അവഗാഹം അവർക്കില്ല , ഉള്ളത് തന്നെ സയണിസ്റ്റുകൾ പടച്ചുണ്ടാക്കിയ തെറ്റായ ചരിത്രമാണ്, ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണം ഹമാസ് ഒക്ടോബറിൽ നടത്തിയ അക്രമണമാണന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്,
എന്നാൽ ജനുവരിയിൽ ഫലസ്റ്റീൻ ജനതയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കു മറുപടി മാത്രമാണത്, ആ സംഭവത്തിൽ 288 ഓളം ഫലസ്റ്റീനികൾക്കു ജീവൻ പൊലിഞ്ഞു,
ആയുധത്തിന്റെ ബലത്തിൽ വീറ്റോ അധികാരത്തിന്റെ ദാഷ്ട്യത്തിൽ ഹമാസിനെ എതിർക്കാണെന്നും പറഞ്ഞു ആശുപത്രിയിൽ കഴിയുന്നവരെയും കൊച്ചു കുഞ്ഞുങ്ങളെ അടക്കം പാവപെട്ട ജനതയെ മൃഗീയമായി കൊന്നെടുക്കുന്ന പൈശാചികത അരങ്ങേറുമ്പോൾ അതിനെതിരെ വാമൊഴിയായോ വരമൊഴിയായോ പ്രതികരിക്കാതിരിക്കുന്നതു മനസാക്ഷി ഉള്ള ആർക്കും സാധ്യമല്ല, ഡോക്ടർ വിൻസെന്റ് പറഞ്ഞ പോലെ ആളുകളെ കൊല്ലാൻ ഏതു നായക്കും കഴിയും ,
ഇത് ജൂതൻ എന്ന വർഗ്ഗത്തോടുള്ള വിദോഷമല്ല, അവരുടെ ധിക്കാരപരമായ പ്രവർത്തനങ്ങളെ ആണ് വിമർശിക്കുന്നത്, അത് തന്നെയാണ് മറ്റു സമൂഹത്തോട് ഇല്ലാത്ത വെറുപ്പ് അവരോടു ലോക ജനതയ്ക്ക് വന്നത്, അതാണ് ഇസ്രായേൽ എന്ന രാജ്യത്തിനെതിരെ ലോകത്തു നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ എല്ലാം,
പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് മുസ്ലികൾ മാത്രം അല്ല എന്ന് നമുക്കറിയാം, അല്ലെങ്കിലും രാക്ഷസീയമായ ക്രൂരതകൾ കണ്ടു മൗനം പാലിക്കാൻ മനസാക്ഷിയുള്ള ആർക്കും കഴിയില്ല, അടുത്ത ദിവസം കെ ഇ എൻ പറഞ്ഞത് പോലെ "ഇക്കാലത്ത് മനുഷ്യനാണ് എന്നതിന്റെ മാനദണ്ഡം ഫലസ്തീനെ പിന്തുണക്കുന്നുണ്ടോ എന്നതാണ് "
കൊച്ചു കുട്ടി പോലും വസിയത് എഴുതി വെച്ചത് ഏതു കഠിന ഹൃദയമുള്ളവർക്ക് പോലും കണ്ണ് നനക്കുന്ന ചിത്രമാണ് "ഓരോ ശിശുരോദനത്തിലും നാം കേൾപു ഒരു കോടി ഈശ്വര വിലാപം" വാക്യം നാം മറന്നു പോകുന്നു,
ആയുധത്തിന്റെ ബലത്തിൽ ഇങ്കുബേറ്ററിൽ കിടക്കുന്ന കൊച്ചു കുട്ടികളെ വരെ കൊന്നുടുക്കുന്നതിനെ കേമത്തരമായി കാണുന്നത് അല്പത്തരമാണ് , ഏതു തെരുവ് ഗുണ്ടക്കും ആയുധം കിട്ടിയാൽ ആളുകളെ കൊന്നെടുക്കാൻ പറ്റും,
അത് കൊണ്ട് ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്ക് ഐക്യപെടുക എന്നത് ഇക്കാലത്തു ഒരു പോരാട്ടം തന്നെയാണ്
സിദ്ധിഖ് എ പി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം

സ്വപ്ന സമ്മാനം