#ലൗ_ജിഹാദ് ... പാളിപ്പോയ കള്ളകഥയുടെ ശേഷിപ്പുകൾ

 ലൗ_ജിഹാദ് ... പാളിപ്പോയ കള്ളകഥയുടെ ശേഷിപ്പുകൾ 

       ലൗ ജിഹാദ് എന്നൊരു ആശയമോ സംവിധാനമോ ഇസ്ലാമിൽ ഇല്ല, എന്ന് മാത്രമല്ല അന്യ സ്ത്രീകളെ മതം മാറ്റാൻ വേണ്ടി കല്യാണം കഴിക്കാനോ അനുവാദമില്ല , സ്വന്തം മതത്തിലെ സ്ത്രീകളെ തന്നെ പരിധിയിൽ കവിഞ്ഞ ബന്ധം ഇസ്ലാം വിലക്കിയിട്ടുണ്ട്, 

      ഏറെ കൗതുകം ഇതിലെ യോജിക്കാത്ത രണ്ടു പദങ്ങളാണ് അലുവയും മത്തിക്കറിയും പോലെ, ലവ് എന്നതിന്റെ അർഥം പ്രണയം അഭിനിവേശം, ഇഷ്ടം, ഇച്ഛ എന്നൊക്കെയാണ് എന്നാൽ ജിഹാദ് എന്നത് ഇതിന്റെ വിപരീതമായി വരുന്നതാണ് ത്യാഗം, ഉപേക്ഷിക്കുക, ഇഷ്ടപെട്ടത് ഒഴിവാക്കുക, പരിത്യാഗം, ദൈവ ഇച്ഛക്കനുസരിച്ചു മറ്റുള്ളതിനെ എല്ലാം മറക്കുക എന്നൊക്കെയാണ് , ഏതു രണ്ടും കൂടി എങ്ങിനെ ഒരേ പ്രവർത്തനമാകും ?
     എന്നാൽ ഇന്ന് ഒരു വിഭാഗം ആളുകൾ ലൗ ജിഹാദ് എന്നു പറഞ്ഞു പ്രചാരണം അഴിച്ചു വിടുന്നത് അവരുടെ മത രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടിയാണു, നേരത്തെ നമ്മുടെ ചില മുഖ്യധാര പത്രങ്ങളും ചാനലുകളും ഇതു പ്രചരിപ്പിച്ചിരുന്നു, എന്നാൽ സത്യം ബോധ്യമായപ്പോൾ അവരും വാർത്ത പിൻവലിച്ചു, 
എന്നാൽ സംഘപരിവാരം ഇന്നും ഈ വാർത്ത പ്രചരിപ്പിക്കുന്നതിലെ ഗൂഢ ലക്‌ഷ്യം, അവർ മുസ്ലിം / ക്രിസ്റ്റൻ സ്ത്രീകളെ വലയിലാക്കുന്നതും ഹിന്ദു മതത്തിൽ നിന്ന് സ്വമേധയാ മതം മാറിയവരെ തട്ടിക്കൊണ്ടുപോയി ലൈംഗികമായും മറ്റും പീഡിപ്പിച്ചു മതംമാറ്റം ചെയ്യുന്നത് മറച്ചു വെക്കാനുമുള്ള വളരെ ആസൂത്രിതവും സംഘടിതവുമായ പ്രവർത്തനത്തിന്റെ ഭാഗമാണ് 
       മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രണയങ്ങളെയും മിശ്ര വിവാഹങ്ങളെയും പോലും ഫാഷിസ്റ്റ് കാലത്തെ മതഭ്രാന്തിന്റെ അളവുകോലുകള്‍ വച്ചുകൊണ്ട് തെറ്റായി രാജ്യമൊട്ടാകെയും പ്രചരിപ്പിക്കുന്നു എന്നതാണ് ഈ അസംബന്ധത്തിന്റെ പരിണിതി.
സമീപ കാലത്തു ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ജിഹാദ് , അത് അമുസ്ലികൾക്കു നേരെയുള്ള മുസ്ലികളുടെ യുദ്ധമായിട്ടാണ് പ്രചരിപ്പിക്കുന്നത്, അത് പോലെയുള്ള ഒരു ധർമ സമരമായിട്ടാണ് ഇസ്ലാമിന് പോലും പരിചയമില്ലാത്ത ലൗ ജിഹാദ് 
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും പ്രണയവലയിലകപ്പെട്ട് കാണാതായ യുവതികളുടെ ലിസ്റ്റ് കെ.സി.ബി.സി പുറത്തുവിട്ടിരുന്നു, കേരളത്തിന്റെ പൊതുബോധം മുസ്‌ലിംവിരുദ്ധമാക്കാനുള്ള നാനാതരം തന്ത്രങ്ങള്‍ അന്ന് നമ്മൾ കണ്ടതാണ് . 
          'ലൗ ജിഹാദു'മായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന കുപ്രചാരണങ്ങള്‍ ഹിന്ദുത്വ സംഘടനകളുടെ ഗൂഢാലോചനയായിരുന്നുവെന്നും യു.പിക്കാരന്‍ മാര്‍ഗിര്‍ കൃഷ്ണ എന്നയാള്‍ ഹിന്ദു ജാഗൃദി ഡോട്ട് ഓര്‍ഗ് (hindujagruti.org) എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത വെബ് സൈറ്റാണ് അതിന്റെ ഉറവിടമെന്നും ഇപ്പോള്‍ സൈബര്‍ പോലീസ് വെളിപ്പെടുത്തിയത് ഏറെ ആശ്വാസകരം ആയിരുന്നു 
ഇതിനകം സൃഷ്ടിക്കപ്പെട്ട സംശയവും അവിശ്വാസവും പൂര്‍ണമായി ദൂരീകരിക്കാന്‍ പോലീസിന്റെ ഈ വെളിപ്പെടുത്തല്‍ മാത്രം പോരാ. അതിന് ജനമനസ്സുകളില്‍ അതൊക്കെ ജനിപ്പിച്ച മാധ്യമങ്ങളും സംഘടനകളും കൂടി മുന്നോട്ടുവരേണ്ടതുണ്ട്. 
          പക്ഷേ, ലൗ ജിഹാദിന് വെണ്ടക്ക നിരത്തിയ പത്രങ്ങളില്‍ പലതും അതൊരു കെട്ടുകഥയായിരുന്നുവെന്ന് സൈബര്‍ പോലീസ് കണ്ടെത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി പോലും കണ്ടില്ല. ഹിന്ദുത്വത്തിന്റെ വക്താക്കളാവട്ടെ, പോലീസ് വെളിപ്പെടുത്തല്‍ ലൗ ജിഹാദിനെ കെട്ടുകഥയാക്കാനുള്ള കുത്സിത നീക്കമായി വിലയിരുത്തി തങ്ങളുടെ പ്രചാരണം പൂര്‍വോപരി ശക്തിയോടെ തുടരുകയാണ്. കെ.സി.ബി.സി മാത്രമാണ് അന്ന് നടന്നത് മതവിദ്വേഷം വളര്‍ത്താനുള്ള ശ്രമമായിരുന്നുവെന്ന് മനസ്സിലാക്കുന്നതായി സമ്മതിച്ചിട്ടുള്ളത്. 
പത്രങ്ങള്‍ തങ്ങള്‍ക്ക് നീതിബോധവും സാമൂഹിക പ്രതിബദ്ധതയും ഉണ്ടെന്നവകാശപ്പെടുന്നത് സത്യമാണെങ്കില്‍, ലൗ ജിഹാദുമായി ബന്ധപ്പെട്ട് പണ്ട് പ്രസിദ്ധീകരിച്ച കഥകള്‍ കരിങ്കള്ളങ്ങളായിരുന്നുവെന്ന് തുറന്നു പറയാന്‍ തയാറാകണം.സൈബര്‍ പോലീസ് കണ്ടെത്തിയ, ലൗ ജിഹാദിന്റെ യഥാര്‍ഥ ഉപജ്ഞാതാക്കളും ഉറവിടങ്ങളും ആരാണെന്നും എവിടെയാണെന്നും വായനക്കാര്‍ക്ക് കാണിച്ചുകൊടുക്കുകയും വേണം. അസത്യം പ്രചരിപ്പിക്കുകയും സത്യം മൂടിവെക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണല്ല; ഛിദ്രശക്തികളുടെ വൈതാളികരാണാകുന്നത്.
       മുസ്ലിം യുവാക്കള്‍ ചേലാകര്‍മ്മം ചെയ്യുന്നതിനാല്‍ ഹൈന്ദവയുവതികള്‍ക്ക് പരമാവധി ലൈംഗിക സുഖം പ്രദാനം ചെയ്യാന്‍ സാധിക്കുന്നതു കൊണ്ടാണ് ഹിന്ദു യുവതികള്‍ ഇത്തരം കെണികളില്‍ പെട്ടുപോകുന്നത് എന്ന വിഎച്ച്പി നേതാവ് ഗിരിരാജ് കിഷോറിന്റെ പ്രസ്താവന (ഔട്ട്ലുക്ക് വാരിക, സപ്തംബര്‍ 8, 2014) സ്വന്തം സമുദായത്തിലെ യുവതീ യുവാക്കളെ അപമാനിച്ചാലും വേണ്ടിയില്ല, തങ്ങളുടെ പാര്‍ലമെന്ററി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവായി കാണാവുന്നതാണ്.
ഒരു കള്ളം നൂറുവട്ടം ആവർത്തിച്ചു സത്യമാക്കാൻ കഴിയുമെന്ന ഗീബൽസിയൻ സിദ്ധാന്തപ്രകാരം ജീവിക്കുന്നവർ ഇനിയും എല്ലാ കഥകളുമായി വരും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനും നാട്ടുകാരെ തമ്മിൽ തല്ലിക്കാനും


(സിദ്ധിഖ് എ പി) 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം

സ്വപ്ന സമ്മാനം