നിന്റെ ദിവസം

 


നിനക്കും ഒരു ദിവസമുണ്ട് 
നാട്ടുകാർക്ക് ...
കൂട്ടുകുടുംബങ്ങൾക്ക് ...
നിന്നോട് ഇഷ്ടം കൂടുന്ന
ശത്രുക്കൾ ശത്രുത മറക്കുന്ന
നിന്റെ അപദാനങ്ങൾ വാഴ്ത്തുന്ന
നിന്നെ എടുത്തു ചുമലിലേറ്റുന്ന
ഒരു ദിവസം
അന്നാണ് ഈ ലോകത്തിലെ
നിന്റെ അവസാന ദിവസം
അന്ന് നിന്നെ അവർ കുളിപ്പിക്കുന്നു
പുതു വസ്ത്രം ധരിപ്പിക്കുന്നു
സുഗന്ധം പൂശുന്നു
മഞ്ചലിൽ ഏറ്റുന്നു
നിനക്കായ് പ്രാർത്ഥിക്കുന്നു
പിന്നെ അന്ത്യ ഭവനത്തിലേക്ക്
ആരാരും കൂടെ ഇല്ലാതെ...
ഏകാന്ത വാസത്തിലേക്കു
ഇന്നലെ വരെ കൂടെ വസിച്ചവർ
ഇന്ന് നിന്നെ കൊണ്ട് പോകുന്നു
കൂടെ നടന്നവരും കൂടുതൽ അടുത്തവരും
അടക്കുന്നു ആറടി മണ്ണിലേക്ക്
ഇന്നലത്തെ ആത്മമിത്രങ്ങൾ ഇന്ന്
മൂന്നു പിടി മണ്ണിനാൽ
അശ്രു പൊഴിക്കുന്നു
മണ്ണിനാൽ പടച്ചുള്ള നിന്നെ
മണ്ണിലേക്ക് മടക്കുന്നു നിന്നെ
ഇന്നാണ് ഈ ലോകത്തിലെ
അന്ത്യ ദിനം
ഇന്നാണ് ഈ മണ്ണറയിലെ
ആദ്യദിനം


(സിദ്ധിഖ് എ പി)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം

സ്വപ്ന സമ്മാനം