ഹലാൽ_സ്റ്റോറി

  


തിയ്യേറ്ററിൽ പോയി സിനിമ കണ്ടിട്ട് ഏകദേശം കാൽ നൂറ്റാണ്ടു കഴിഞ്ഞു, അഭ്രപാളികളിൽ തെളിയുന്ന ജീവിതങ്ങൾക്ക് യെതാർത്ഥ ജീവിതവുമായി അന്തരം വർധിച്ചതും കമേഴ്‌സ്യൽ സിനിമകൾ സഭ്യതകളുടെ അതിര് വരമ്പുകൾ ബേദിച്ചതും, നല്ല കഥകളുടെ അഭാവവും എല്ലാം സിനിമയോടുള്ള അകൽച്ചക്കു കാരണമായി ,
എന്നിരുന്നാലും നല്ലത് എന്ന് വിലയിരുത്തപെട്ട ചില ഫിലിമുകൾ മിനി സ്‌ക്രീനിൽ കണ്ടിട്ടുമുണ്ട്, അതെല്ലാം സുഹൃത്തുക്കളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷമാണു, അത്തരത്തിൽ എന്നോട് കാണണം എന്ന് പറഞ്ഞ ഫിലിം ആണ് ഹലാൽ ലവ് സ്റ്റോറി
ഈ ഫിലിം കണ്ടപ്പോൾ അതിനൊരു നിരൂപണം എഴുതണം എന്ന് തോന്നി, ഈ ചിത്രത്തിലൂടെ കഥാകൃത്തു വരച്ചുകാട്ടുന്നത് മതപരമായ ചുറ്റുപാടിൽ ജീവിച്ചവർ ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ ഇന്നിന്റെ എല്ലാ ച്യുതികളും ഒഴിവാക്കി സിനിമ എടുക്കുന്ന കഥയാണ്.
അത് ശ്രമകരമായ കാര്യമായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്, കാരണം സിനിമ എന്നാൽ കെട്ടിപിടിത്തവും ഡാൻസും നഗ്നത പ്രദര്ശനവുമാണന്നു ചിലരെല്ലാം ധരിച്ചുവശായിട്ടുണ്ട് , എന്നാൽ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ഇല്ലാതെ തന്നെ കലാമേന്മയും നല്ല സന്ദേശങ്ങളും ഉള്ള ധാരാളം സിനിമകൾ നമ്മുടെ ഭൂമി മലയാളത്തിൽ തന്നെ റിലീസ് ചെയ്തിട്ടുണ്ട്, സലിം കുമാറിന് നാഷണൽ അവാർഡ് ലഭിച്ച ആദാമിന്റെ മകൻ അബു അത്തരത്തിൽ ഉള്ളതാണ്
നല്ല തിരക്കഥകളുടെ കുറവ് പൊതുവെ സിനിമ ലോകം അനുഭവിക്കുന്നുണ്ട്, അതിനെ മറക്കാൻ മറ്റു ചേരുവകൾ സ്ഥാനത്തും അസ്ഥാനത്തും ചേർത്ത്കൊണ്ട് മൂന്ന് മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഭഗീരഥ ശ്രമത്തിലാണ് ഇന്ന് സിനിമ അണിയറ പ്രവർത്തകർ.
(വാൽകഷ്ണം: ഹലാലും ഹറാമും അതായത് അനുവദനീയവും അനുവദനീയമല്ലാത്തതും നോക്കി ജീവിക്കുക എന്നത് ഒരു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ബാധ്യത ആണ്, അത് കലയിൽ ആവട്ടെ കച്ചവടത്തിൽ ആവട്ടെ കഴിക്കുന്ന ഭക്ഷണത്തിൽ ആവട്ടെ..., അത് യാതൊരു വിധത്തിലും സഹോദര മതസ്ഥരെ ബാധിക്കുന്ന വിഷയമേ അല്ല, അതിന്റെ പേരിൽ പോലും വിദോഷം പ്രചരിപ്പിക്കുന്നത് നമ്മുടെ സാംസ്‌കാരിക തകർച്ചയെയാണ് വെളിപ്പെടുത്തുന്നത്.)
സിദ്ധിക്ക് എ പി (കുഴിങ്ങര )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം

സ്വപ്ന സമ്മാനം