സ്വപ്ന സമ്മാനം

 സ്വപ്ന സമ്മാനം

   സൂപ്പർ മാർക്കറ്റുകളിൽ നിന്ന് കിട്ടുന്ന റാഫിൽ കൂപ്പണുകൾ ഫിൽ ചെയ്തു ഇടാറുണ്ടങ്കിലും ഭാഗ്യത്തിന് ഒന്നും ഇത് വരെ അടിച്ചിട്ടില്ല, 😜

   അങ്ങിനെ ഇരിക്കെ കഴിഞ്ഞ ദിവസം നെസ്‌റ്റോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ കിട്ടിയ കൂപ്പൺ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് ഫിൽ ചെയ്തു ഇട്ടതു, കൗണ്ടറിൽ ഉള്ള ആൾ പറഞ്ഞു 

ഡെയിലി നറുക്കെടുക്കുന്നതാണ്, 5 മിനുട് വെയിറ്റ് ചെയ്താൽ റിസൾട്ട് അറിയാം 

   പ്രതീക്ഷ ഒന്നും ഇല്ലാത്തതിനാൽ ഞാൻ പോകാൻ ഭാവിച്ചു, അപ്പോൾ കൂടെ ഉണ്ടായിരുന്ന തൃശൂർ കൂട്ടായ്മയിലെ വാസുദേവേട്ടൻ പറഞ്ഞു 5  മിനുട് അല്ലെ നമ്മുക്ക് വെയിറ്റ് ചെയ്യാമെന്ന് 

    അങ്ങിനെ അൽപ സമയത്തിന് ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ഒന്നാം സമ്മാനത്തിന് അർഹനായി എന്റെ പേര് വിളിച്ചു,  


വാവ്... 🥳  വണ്ടർഫുൾ 


    ഞങ്ങൾ ഉടനെ കൂപ്പണുമായി ഓഫീസിൽ സമീപിച്ചപ്പോൾ 5 മിനുട് കൂടി വെയിറ്റ് ചെയ്താൽ സമ്മാനവുമായി പോകാമെന്നു അവർ പറഞ്ഞു.

ഞങ്ങൾ അങ്ങിനെ സന്തോഷത്തോടെ ഇരിക്കുമ്പോൾ 

..........

മൊബൈലിൽ അലാം അടിച്ചു 


നാശം അലാം അടിക്കാൻ കണ്ട സമയം 😲


5 മിനുട് കൂടി കിടന്നു നോക്കിയാലോ ?

ഞാൻ ഞാൻ ബെഡിൽ കിടന്നു ആലോചിച്ചു 🤔


ചിലപ്പോൾ സമ്മാനം കിട്ടിയാലോ  😜



-----------------------

സിദ്ധിഖ് എ പി 

കുഴിങ്ങര 

അഭിപ്രായങ്ങള്‍

  1. ഇതൊക്കെ എന്ത്..
    ഞാൻ പണ്ട് പറക്കുന്ന വിമാനത്തിൽ നിന്ന് ചാടിയതാണ്
    താഴെയെത്തും മുൻപ് ഉണർന്നതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം