മാങ്ങാ തൊലി
കുട്ടികാലത്തെ സ്മരണകളിൽ നാവിൽ വെള്ളമൂറുന്ന ഓർമയാണ് പച്ച മാങ്ങാ നുറുക്കി ഉപ്പിട്ട് ഉണക്കുന്ന മഹത്തായ കർമം
അതിന്റെ കാർമികത്വം ഉമ്മാക്ക് ആണെങ്കിലും തസ്‌കര വീരന്മാരായ ഞങ്ങളാണ് അതിന്റെ പ്രധാന ഗുണഭോക്താക്കൾ, അത് മാങ്ങ ആയാലും പുളി ആയാലും ഇരുമ്പാമ്പുളി ആയാലും, മക്കളായ ഞങ്ങൾക്ക് അങ്ങിനെ ഒന്നിനോടും അയിത്തമില്ല
വീടിന്റെ ടെറസ്സിൽ ഉണക്കാൻ ഇടുന്നതിന്റെ നല്ലൊരു പങ്കും ഞങ്ങൾ പോക്കറ്റിൽ നിക്ഷേപിക്കും എന്നിട്ട് എവിടെയെങ്കിലും പോയി നുണഞ്ഞു കഴിക്കും, അത് അറിയാവുന്നതു കൊണ്ട് തന്നെ ഉമ്മ കൂടുതൽ ഉണക്കാൻ വെക്കും എങ്കിലേ അര ബോട്ടിൽ അച്ചാറെങ്കിലും ഉണ്ടാക്കാൻ കഴിയു.
മറ്റു ഭക്ഷണങ്ങളെ പോലെ തന്നെ ഉമ്മ ഉണ്ടാക്കുന്ന അച്ചാറിനും അപാര രുചിയാണ്, അത് കൊണ്ട് തന്നെ ഊണിനു മറ്റു വിഭവങ്ങൾ അതികം ഇല്ലെങ്കിലും പരിഭവമില്ലാതെ മക്കൾ ഇരുന്നു കഴിച്ചോളും
അന്ന് ഇന്നത്തെ പോലെ മീൻ അച്ചാറോ ബീഫ് അച്ചാറോ ഒന്നും ഉണ്ടായിരുന്നില്ല, മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ, നെല്ലിക്ക അച്ചാർ ഇവയായിരുന്നു പ്രധാനപ്പെട്ടത്, ഇവകൾ ഉപ്പലിട്ടതിനും അതീവ രുചിയായിരുന്നു
ഒരിക്കൽ ഉമ്മാക്ക് വലിയൊരു അമളി പറ്റി, അതോർക്കുമ്പോൾ ഇപ്പോഴും വിഷമം തോന്നും, ആ സംഭവം ഇതാണ് ഒരു ദിവസം ഉമ്മ അച്ചാർ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ എല്ലാം റെഡിയാക്കി (അന്ന് ഇന്നത്തെ പോലെ അച്ചാർ പൊടികൾ ഉണ്ടായിരുന്നില്ല, എല്ലാം അരച്ചും പൊടിച്ചും ഒക്കെ ഉണ്ടാക്കണം)
കുപ്പി തുടച്ചു അച്ചാർ കുപ്പിയിലാക്കി അവസാന ചേരുവയായ വിനാഗിരി ഒഴിക്കുമ്പോൾ കുപ്പി മാറി അബദ്ധത്തിൽ മണ്ണണ്ണ ഒഴിച്ച് പോയി (അന്ന് വെള്ള നിറത്തിലായിരുന്ന മണ്ണണ്ണ, വിനാഗിരി തീർന്ന കുപ്പിയിലായിരുന്നു വാങ്ങി വെച്ചിരുന്നത്)
അത്രയും കഷ്ട്ടപെട്ടു ഉണ്ടാക്കിയത് ഒന്നിനും പറ്റാതെ കളയാതെ വന്നതിന്റെ വിഷമം ഇന്നും മനസ്സിൽ ഉണ്ട്
സിദ്ധിഖ് എ പി
കുഴിങ്ങര
കുഴിങ്ങര

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ