തിരിച്ചു പോകേണ്ടവർ അല്ലെ നമ്മൾ
#തിരിച്ചു_പോകേണ്ടവർ_അല്ലെ_നമ്മൾ
ആരും നിഷേധിക്കാത്ത ഒരേ ഒരു സത്യമാണ് മരണം, അക്കാര്യത്തിൽ ഇന്ന മതവിശ്വാസിയെന്നോ നിരീശ്വരവാദിയെന്നോ, ഇന്ന രാജ്യക്കാരാണെന്നോ തുടങ്ങി യാതൊരു വേർതിരിവും ഇല്ല,
ഈ ലോകത്തെ നമ്മുടെ വാസം എത്ര എന്ന് ആർക്കും പറയാനാകില്ല.ഈ ലോകത്തു ജനിച്ചു വീഴുന്ന ഒരാളും ഇവിടെ ശാശ്വതനല്ല, ഇതാണ് പരമ സത്യം ! എന്നാൽ ഇത്രയും ഗൗരവകരമായ കാര്യത്തെ കുറിച്ച് അധികപേരും ചിന്തിക്കുന്നില്ല, എന്നെന്നും ജീവിച്ചിരിക്കും എന്ന ഭാവേനെ നാം എല്ലാം മതിമറന്നു ജീവിക്കുന്നു,
ഈ പ്രപഞ്ചത്തിന്റെ ആയുസിന്റെ ഒരു ചെറിയ അളവു മാത്രമാണ് നമ്മുടെ ജീവിത കാലം,ഈ മഹാപ്രപഞ്ചത്തിൽ ഒരു കണികാ പോലും അല്ലാത്ത നാം എല്ലാം മറന്നു കഴിയുകയാണിവിടെ,
എപ്പോഴെങ്കിലും നാം നമ്മുടെ നശ്വരതയെ കുറിച്ച് ഓർത്തിട്ടുണ്ടോ ?, അൽപ നേരം തനിച്ചിരിക്കുക ,,,, വരാനിരിക്കുന്ന ആ ദിനത്തെ കുറിച്ച് ഓർക്കാൻ,
ഓരോ പ്രഭാതത്തിനും ഒരു അസ്തമയം ഉണ്ട് ഓരോ മനുഷ്യനും ഒരു അന്ത്യവും, ആർക്കും അതിനെ ഒഴിവാക്കാൻ പറ്റുകയില്ല എത്ര കോടികൾ ചെലവഴിച്ചാലും എത്ര പ്രഗൽഭനായ ഡോക്ടർക്കും നിങ്ങളുടെ ആയുസ്സു നീട്ടി തരാൻ കഴിയില്ല,
ഇന്ന് നമ്മൾ കുടുംബത്തോടപ്പം മതിമറന്നു എന്നാൽ ഏതു നിമിഷവും വേണമെങ്കിലും നമ്മുടെ സന്തോഷം നഷ്ടപ്പെടാം പിന്നീട് നമ്മുക്ക് മക്കളോടൊത്തുള്ള ജീവിതമില്ല, കൂട്ടുകാരോടൊത്തുള്ള ആഘോഷങ്ങളില്ല, നാട്ടുകാരോടുത്തുള്ള സഹവാസമില്ല ...കുടുമ്പത്തെ നഷ്ടപ്പെട്ടു സമ്പാദ്യങ്ങൾ നഷ്ടപ്പെട്ടു മിണ്ടി പറയാൻ ആളില്ലാതെ തനിച്ചു ഒരു ഇരുട്ട് മുറിയിൽ...എത്രകാലം എന്നറിയാത്ത നീണ്ട ഏകാന്തത
കർമഫലം എന്താകുമെന്നറിയാതെ അറ്റമില്ലാത്ത ആകുലത എത്ര തിരക്കിൽ തിളങ്ങിയവനായാലും മരണം വന്നാൽ ഇതാണ് അവസ്ഥ ആറടി മണ്ണ് അതിന്നകതാണ് നമ്മൾ കഴിയേണ്ടത് രാവും പകലും അറിയാതെ അനന്തനാൾ അവിടെയാണ് കഴിയേണ്ടത് തന്റെ ശരീരം മണ്ണിൽ വെച്ച് കഴിഞ്ഞാൽ മൂട് കല്ലുകൾ ഓരോന്നായി തന്റെ ഈ ലോകത്തെ കാഴ്ചകൾ മറച്ചു കഴിഞ്ഞാൽ ഒരു തരി കാറ്റ് പോലും കടക്കാത്ത രീതിയിൽ ചളികൊണ്ടു അടച്ചു കഴിഞ്ഞാൽ അതിന്റെ മീതെ മണ്ണ് നിറച്ചു കഴിഞ്ഞാൽ പിന്നെ ആരാണ് നമുക്ക് അവിടെ കൂട്ട് നമ്മുടെ കർമ്മ ഫലം അവിടം മുതൽ നാം അനുഭവിക്കുന്നു മരിച്ചതുമുതൽ നമ്മുടെ ശരീരം അഴുകി കൊണ്ടിരിക്കുകയായിരുന്നു
ഓക്സിജന്റെ അഭാവത്തിൽ കുഴിമാടത്തിൽ ശരീരം കൂടുതൽ അഴുകുന്നുകണ്ണുകൾ പൊട്ടിയൊലിക്കുന്നുവയർ വീർത്തു പൊട്ടുന്നു മുടികൾ നഖങ്ങൾ ഉതിർന്നു വീഴുന്നു അസഹനീയമായ ദുർഗന്ധം പൊറത്തേക്കു ഒന്നും പോകാതെ അവിടെ മാസങ്ങളോളം നിലനിൽക്കുന്നു ആഹ് ... എന്തൊരു അവസ്ഥ ഇന്നലെ വരെ ഞാൻ എത്ര മതിമറന്നവനാണ് എന്റെ പ്രയാണത്തിന് ഒരു അവസാനം ഉണ്ടന്ന് ഓർത്തിരുന്നങ്കിൽ നന്മകൾ ചെയ്തു പവിത്രമാക്കിയിരുന്നങ്കിൽ തെറ്റിൽ ചെന്ന് പെടാതെ ശ്രദ്ധിച്ചിരുന്നെങ്കിൽഅന്ന് വിലപിച്ചിട്ടു കാര്യമില്ല
.... ചിന്തിക്കേണ്ട സമയം ഇപ്പോഴാണ് ..
ജീവിതത്തിൽ മാറ്റം വരുത്തേണ്ടത് ഈ നിമിഷമാണ് ....
നാമാണ് നമ്മുടെ സ്വർഗ്ഗവും നരകവും നിശ്ചയിക്കുന്നത്....
ഭൗതികമായ അൽപ സുഖത്തിനു വേണ്ടി അനശ്വരമായ ലോകത്തെ പാഴാകാതിരിക്കാൻ നമ്മുക്ക് ശ്രദ്ധിക്കാം....
നാഥൻ അനുഗ്രഹിക്കട്ടെ ...
സിദ്ധിഖ് എ പി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ