എന്തോ മറന്നു
രാവിലെ തിരക്ക് പിടിച്ചു ഇറങ്ങുകയായിരുന്നു
വെള്ളി അവധി കഴിഞ്ഞു ദൂരെ വീടുള്ള സ്വാദേശികൾ തിരിച്ചു വരുന്നത് ഞാറാഴ്ച രാവിലെ ആണ്
ആയതിനാൽ റോഡുകൾ എല്ലാം മിക്കവാറും നിറഞ്ഞിരിക്കും
പതിനഞ്ചു മിനിട്ടു കൊണ്ട് എത്താവുന്ന ദൂരം ഒരു മണിക്കൂർ വരെ പിടിക്കാറുണ്ട്
അതൊക്കെ അറിയാവുന്നതു കൊണ്ട് തിരക്കുപിടിച്ചു ഇറങ്ങുകയായിരുന്നു
അപ്പോഴാണ് "എന്തോ മറന്നു" എന്ന ചിന്ത പിടികൂടിയത്
പോക്കറ്റ് തപ്പി നോക്കി... പേഴ്‌സ് എടുത്തിട്ടുണ്ട്
പാന്റിന്റെ പോക്കറ്റിൽ മൊബൈൽ ഉണ്ട് ചാവിയുമുണ്ട്
ഉറപ്പു വരുത്തി
ശൊ.. പിന്നെ എന്താണ് മറന്നത്
ഷർട്ടിന്റെ ഉള്ളിൽ ബനിയൻ ഉണ്ട്
പിന്നെ
അടിവസ്ത്രം ?
ആരും കാണാതെ തടവി നോക്കി
ഊം.. അവിടെ തന്നെയുണ്ട്
പിന്നെ എന്തോന്നു ???
ടെൻഷനായി മുഖത്തു വിയർപ്പു പൊടിഞ്ഞു
കൈകൊണ്ടു മുഖം തുടച്ചു
അപ്പോഴാണ് കത്തിയത്
തിരിച്ചു റൂമിലേക്ക് ഓടി..
"മുഖാവരണം" ഇട്ടിട്ടില്ല അതെന്നെ
എന്തൊക്കെ ഇടാൻ മറന്നാലും
മാസ്ക് ഇടാതെ കണ്ടാൽ
ശൂര്ത്ത സെഞ്ചറി ആണ് അടിക്കുക


അതൊക്കെ അറിയാവുന്നതു കൊണ്ട് തിരക്കുപിടിച്ചു ഇറങ്ങുകയായിരുന്നു
അപ്പോഴാണ് "എന്തോ മറന്നു" എന്ന ചിന്ത പിടികൂടിയത്
പോക്കറ്റ് തപ്പി നോക്കി... പേഴ്‌സ് എടുത്തിട്ടുണ്ട്
പാന്റിന്റെ പോക്കറ്റിൽ മൊബൈൽ ഉണ്ട് ചാവിയുമുണ്ട്
ഉറപ്പു വരുത്തി
ശൊ.. പിന്നെ എന്താണ് മറന്നത്
ഷർട്ടിന്റെ ഉള്ളിൽ ബനിയൻ ഉണ്ട്
പിന്നെ
അടിവസ്ത്രം ?
ആരും കാണാതെ തടവി നോക്കി
ഊം.. അവിടെ തന്നെയുണ്ട്
പിന്നെ എന്തോന്നു ???
ടെൻഷനായി മുഖത്തു വിയർപ്പു പൊടിഞ്ഞു
കൈകൊണ്ടു മുഖം തുടച്ചു
അപ്പോഴാണ് കത്തിയത്
തിരിച്ചു റൂമിലേക്ക് ഓടി..
"മുഖാവരണം" ഇട്ടിട്ടില്ല അതെന്നെ
എന്തൊക്കെ ഇടാൻ മറന്നാലും
മാസ്ക് ഇടാതെ കണ്ടാൽ
ശൂര്ത്ത സെഞ്ചറി ആണ് അടിക്കുക
മാഫി ഫുലൂസ് ... മാഫി മുഷ്കിൽ 

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ