ഈ മൗനമാണ് അപകടം
ഈ മൗനമാണ് അപകടം
നാട്ടിൽ അരങ്ങേറുന്ന അക്രമങ്ങൾ ഭീതി ജനിപ്പിക്കുന്നത് തന്നെ, എന്നാൽ അതിനേക്കാൾ ഭീതി ജനിപ്പിക്കുന്നത്, അക്രമങ്ങൾ കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്ന അധികാരികളുടെ, സാംസ്‌കാരിക നേതാക്കളുടെ ഗൂഢ മൗനമാണ്
അധികാരത്തിന്റെ ഹുങ്ക് കൊണ്ട് തങ്ങളുടെ ധർമത്തിൽ അല്ലാത്ത ദളിതരെയും മറ്റു ന്യുന പക്ഷങ്ങളെയും ശത്രുക്കളായി കണ്ട് മനുഷ്യത്വരഹിതമായി ആക്രമിക്കുക, വംശഹത്യ ചെയ്യുക
അബലകളായ സ്ത്രീകളെ തെരുവിൽ വിവസ്ത്രയാക്കി ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെ നടത്തിക്കുക, എന്നിട്ടു കൂട്ട ബലാത്സംഗം ചെയ്തു കൊല്ലുകയോ ജീവഛമാക്കി വിടുകയോ ചെയ്യുക
യാതൊരു ദയയും ഇല്ലാതെ മനുഷ്യ ജീവനുകളെ തീ കൊളുത്തി കൊല്ലുക, പേ പട്ടിയെ കൊല്ലുന്നതു പോലെ കൂട്ടമായി തല്ലി കൊല്ലുക
പിഞ്ചുകുട്ടികളെ അടക്കം അതി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യുകയും എന്നിട്ടു അതിക്രൂരമായി കൊല്ലുകയും ചെയ്യുക, എന്തൊരു അവസ്ഥയാണിത്, കാട്ടാളന്മാർക്കു പോലും അല്പം ദയ കാണും
മണിപ്പൂരിലെയും ഗുജറാത്തിലെയും മറ്റിടങ്ങളെയും അക്രമങ്ങളുടെ കണ്ണീൽ ചോരയില്ലാത്ത കണ്ടു മരവിച്ച ദൃശ്യങ്ങളാണിവ
ഇതാണോ നമ്മൾ ബഹുമാനിക്കുന്ന സനാതന ധർമം? അല്ല ഒരിക്കലുമല്ല, ഈ കാട്ടാളന്മാർക്കു മതം ഉണ്ടന്ന് പറയാനാവില്ല..
മാനിഷാദ പറയാൻ ഇനിയൊരു മുനിയോ പ്രവാചകനോ മോചകനോ അവതാരങ്ങളോ വരാനില്ല, വിവിധ മതസ്ഥരായ, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, മനഃസാക്ഷിയുള്ള നല്ലവരായ നിങ്ങളാണ് സമൂഹത്തിലെ അബലകളുടെ അശരണരുടെ അപരവത്കരിക്കപ്പെട്ടവരുടെ രക്ഷകർ
നമ്മുടെ നാടിൻറെ നന്മക്കായി പ്രാർത്ഥിക്കാം... പ്രവർത്തിക്കാം... ജയ് ഹിന്ദ്
സിദ്ധിഖ് എ പി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ