പേടിക്കേണ്ട ആരോടും പറയില്ല

പേടിക്കേണ്ട ആരോടും പറയില്ല 






      പ്രവാസത്തിന്റെ രസകരമായ ഓർമകളിൽ ഒരണ്ണം ഓർത്തു പോവുകയാണ്,

   വർഷങ്ങൾക്ക് മുൻപ് ഒരു വെള്ളിയാഴ്ച ദിവസം വൈകീട്ട് മീൻ വേടിക്കാൻ ഇറങ്ങിയതായിരുന്നു, ശർക്കരയിൽ ഈച്ച പൊതിഞ്ഞ പോലെ മീൻകാരനെ ആളുകൾ പൊതിഞ്ഞിട്ടുണ്ട്  ഫ്രഷ് കിട്ടുന്നത് ആളുകളുടെ നല്ല തിരക്ക് ഉണ്ട്,

   എന്തായാലും തിരക്കിനിടയിലേക്കു ഊളിയിട്ടു ഒരാഴ്ചത്തേക്കുള്ള വക വേടിച്ചു ഞാൻ റൂമിലേക്ക് തിരിച്ചു, തിരികെ വരുമ്പോൾ വഴിയിൽ വെച്ച് മലയാളിയെന്നു തോന്നിയ ഒരാളെ പരിചയപെട്ടു, പരസ്പരം പേരും നാളും ഒക്കെ ചോദിച്ചു വരവെ എന്നോട് ചോദിച്ചു ഫാമിലി ഇവിടെ ഉണ്ടോ എന്ന്, ഞാൻ ഉണ്ടെന്നു പറഞ്ഞു,

അമ്പരിപ്പിച്ചു കൊണ്ട് അടുത്ത ചോദ്യം

"ഒറിജിനൽ ഫാമിലി ആണോ? "

 ചാരിത്ര്യം  ചോദ്യം ചെയ്തതിന്റെ അമ്പരപ്പിൽ ഞാൻ ഒന്ന് പകച്ചു പോയി...,

  മറുപടി പറയാൻ പറ്റാതെ നിന്ന് പരുങ്ങുകയാണെന്നു കരുതി, ആശാൻ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു "പേടിക്കേണ്ട ഞാൻ ആരോടും പറയില്ല"

പകച്ചു പോയി എന്റെ ചാരിത്ര്യം !!!


സിദ്ധിഖ് എ പി 

കുഴിങ്ങര

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം

സ്വപ്ന സമ്മാനം