2023 ലെ റബീഹ്




 അങ്ങിനെ 2023 ലെ റബീഉൽ അവ്വലും വിടപറഞ്ഞു...

         നാട്ടിലെ പോലെ തന്നെ പ്രവാസ ലോകത്തും മീലാദ് വേദികൾ സജീവമായിരുന്നു, പഴമയുടെ മഹിമയും തനിമയും ഒട്ടും ചോരാതെ ഗൃഹാതുരത്വ സ്മരണകൾ വിരുന്നു വരുന്ന റബീഹ്,  റിയാലിറ്റി ഷോകളുടെ അതിപ്രസരത്തിൽ മങ്ങാതെ മായാതെ നില നിൽക്കുന്നതിൽ വളരെ സന്തോഷം തോന്നി
        വർണശബളമായ ടി വി പ്രോഗ്രാമുകൾ വീടിന്റെ അകത്തളങ്ങളിൽ
എത്ര വന്നാലും സ്റ്റേജിൽ സ്വന്തം മക്കളുടെ പ്രകടനം കാണുവാൻ വേണ്ടി വരുന്ന മാതാപിതാക്കളാണ് ഇത്തരം മീലാദ് വേദികൾ വിജയിപ്പിക്കുന്നത്
 രസകരമായ ഒരു കാര്യം മിക്ക നബിദിന പരിപാടികളിലും അധികം ആലപിച്ച  പാട്ട് "അമ്പിളി ചേലുള്ള" എന്ന പാട്ടാണ്, മൈക്ക് സെറ്റ് കാരന്റെ സഹായി ബംഗാളി പോലും ആ പാട്ട് പഠിച്ചു കാണും 😀
     ഒരുപാട് മധുര അനുഭവങ്ങൾ നൽകിയ സുദിനങ്ങളായിരുന്നു ഇത്തവണത്തെ റബീഉൽ അവ്വൽ സമ്മാനിച്ചത്, എന്നത്തേയും പോലെ മീലാദ് വേദിയിൽ കാണിയായി ഇരിക്കുന്നതിലുമപ്പുറം കലകളോട് താല്പര്യം ഉള്ളത് കൊണ്ട്  കുട്ടികളുടെ കലാപ്രകടനത്തിൽ ഒരു ഭാഗമാകാൻ കഴിഞ്ഞു, ഒരു മദ്രസ്സയിലെ കുട്ടികൾക്ക് സ്കൗട്ടും വേറെ മദ്രസ്സയിലെ കുട്ടികൾക്ക് ഫ്ലവർ ഷോയും പഠിപ്പിച്ചു, രണ്ടും ഒരുവിധം തരക്കേടില്ലാതെ മക്കൾ അവതരിപ്പിച്ചു എല്ലാവരോടും നന്ദി അറിയിക്കുന്നു

സിദ്ധിഖ് എ പി 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം

സ്വപ്ന സമ്മാനം