ഗസ്സ !!!

ഗസ്സ !!!


ചുടു നിണമണിഞ്ഞ നിന്റെ ദിനരാത്രങ്ങൾക്കു
കാലം കണക്കു തീർക്കുക തന്നെ ചെയ്യും

ഓരോ തുള്ളി രക്തത്തിനും കണ്ണ് നീരിനും
ദൈവത്തിന്റെ ന്യായവിധി കഠിനമായിരിക്കും

കയ്യേറിയതെല്ലാം നേടിയെന്നാരും നിനക്കണ്ട
ധിക്കാരികളുടെ പര്യവസാനം അതി വിദൂരമല്ല

മരണം സുനിശ്ചിതമാണല്ലാവർക്കും എന്നാൽ
മാതൃരാജ്യത്തിനായുള്ള വീരമൃത്യുവാണ്‌ അഭിമാനം

വാനിലേക്കുയർന്ന നിൻ മക്കളുടെ ആത്മാവുകൾ
സ്വർഗ്ഗത്തിൽ നിറഞ്ഞു നിന്റെ നാമം വാഴ്ത്തും

ഇന്ന് നിന്നെ നരക തുല്യമാക്കിയവർ അന്ന്
നരകത്തിന്റെ അഗാധതയിൽ ആർത്തനാദം നിറയ്ക്കും

ഇൻശാ അല്ലാഹ്....

സിദ്ധിഖ് എ പി 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപ്പച്ചിയുടെ രണ്ടാം കെട്ട്

ബാല്യകാല നൊമ്പരത്തിന്റെ ബാക്കിപത്രം

സ്വപ്ന സമ്മാനം